ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ തിരുവനന്തപുരത്തിരുന്നു ഭരിക്കാൻ ഉത്തരവിട്ടതിൽ അക്വ പ്രതിഷേധിക്കുന്നു.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കാനെന്ന പേരിൽ ആലപ്പുഴ പി എച്ച് സർക്കിൾ സൂപ്രണ്ടിങ്ങ് എഞ്ചിനീയറുടെ പോസ്റ്റ് കേന്ദ്ര കാര്യാലയത്തിലേക്ക് മാറ്റിയ നടപടിയിൽ അക്വ ശക്തമായി പ്രതിഷേധിക്കുന്നു. കേരള സർക്കാരിന്റെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സീനിയോരിറ്റി മറികടന്ന് രണ്ട് ഡപ്യൂട്ടി ചീഫ് എഞ്ചിനീയർമാരെ പ്രമോഷൻ വഴി തിരുവനന്തപുരത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഇരുപത്തി...
