ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അക്വയുടെ നേതൃത്വത്തിൽ ഹെഢ് ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. പൊതുജന മദ്ധ്യത്തിൽ വാട്ടർ അതോറിറ്റി ഓഫീസർമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പുറത്തിറക്കിയ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്ന് അക്വ ആവശ്യപ്പെട്ടു. അക്വ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇ എസ്. സംസാരിച്ചു. അക്വ പ്രസിഡന്റ എസ് തമ്പി അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ഹസീബ് നന്ദി പറഞ്ഞു.