സംഘടനാ വാർത്തകൾ

അക്വ കൊല്ലം ജില്ലാ സമ്മേളനം

അക്വ കൊല്ലം ജില്ലാ സമ്മേളനം

ഞാങ്കടവ് കുടിവെള്ള പദ്ധതി ഉടനടി പൂർത്തിയാക്കാൻ മോർത്ത് എൻ എച്ച് റോഡിൻ്റെ അനുമതി ഉടൻ ലഭ്യമാക്കുക -അക്വ 

കൊല്ലം ജില്ലയുടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി പൂർത്തീകരിക്കുന്നതിന് നാഷണൽ ഹൈവേ റോഡിൽ പൈപ്പിടുന്നതിനുള്ള അനുമതി എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് വാട്ടർ അതോറിറ്റി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

കൊല്ലം കേന്ദ്രീകരിച്ച് ഒരു സീവറേജ് സബ് ഡിവിഷൻ രൂപീകരിക്കണം, ജീവനക്കാരുടെ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി പഴയ രീതിയിൽ പുന:സ്ഥാപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനം ശ്രീ എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അക്വ ജില്ലാ പ്രസിഡൻ്റ് ശ്രീമതി മിനി കെ യു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ശ്രീ ആനന്ദൻ. എസ് , ആക്വ സംസ്ഥാന പ്രസിഡൻ്റ് ശ്രീ തമ്പി എസ്, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ശ്രി തുളസീധരൻ റ്റി,സംസ്ഥാന സെക്രട്ടറി ശ്രീ ഷിഹാബുദീൻ എ,ജോയി എച്ച് ജോൺസ്, സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ് എസ്, സരിതാ ബാധുരി, സാവിത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനൂപ് സി എ (പ്രസിഡന്റ്) രാജേഷ് ലാൽ (സെക്രട്ടറി ), അനൂജ രാജു (ട്രഷറർ), സിന്ധു S.S(വൈസ് പ്രസിഡന്റ്) സ്റ്റീഫൻ അലക്സാണ്ടർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.