
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്ന ഗ്രാമങ്ങളെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിൽ അവശേഷിച്ച എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഹൃദയം കൊണ്ട് മലയാളി ഏറ്റെടുത്തിരിക്കുന്ന കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അതിജീവിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കിയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഓടിയെത്തിയ അമ്മമാർ, ചാലിയാർ പുഴയിൽ ജീവൻ ബലി കൊടുത്ത് മനുഷ്യജീവൻ തിരഞ്ഞ യുവജനങ്ങൾ, ആദിവാസി കുഞ്ഞിനെ മാറോടണച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ, 48 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട ഗ്രാമത്തെ ബന്ധിപ്പിക്കാൻ ബെയ്ലി പാലം പണിത ഇന്ത്യൻ കരസേന എന്നു വേണ്ട ക്യാമ്പുകളിൽ അവശ്യ സാധനങ്ങളെത്തിച്ച കേരള സമൂഹം...
ഇതിനോടൊപ്പം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കേരളത്തിലെ സർക്കാർ ജീവനക്കാരോട് 5 ദിവസത്തിൽ കുറയാത്ത ശമ്പളമെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. കോവിഡ് ദുരന്തം ഭൂമുഖത്തെ വേട്ടയാടിയപ്പോഴും വെള്ളപ്പൊക്കം കേരളത്തെ ബാധിച്ചപ്പോഴും നാം ഒറ്റക്കെട്ടായി കൈകോർത്തതിന്റെ ഫലം നാം കണ്ടതാണ്. ഏറ്റവും സുതാര്യമായും ഓഡിറ്റിന് വിധേയമായതുമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വയനാട് ദുരിതാശ്വാസത്തിന് മാത്രമായി സമാഹരിക്കുന്ന ഫണ്ടിൽ വാട്ടർ അതോറിറ്റിയിലെ മുഴുവൻ ഓഫീസർമാരും പങ്കാളികളാകണമെന്ന് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ആഹ്വാനം ചെയ്യുന്നു
സമ്മതപത്രത്തിന്റെ pdf 👉 click here
ലീവ് സറണ്ടർ അപേക്ഷയുടെ pdf 👉click here
RTC ഫോമിന്റെ pdf 👉 click here
