സംഘടനാ വാർത്തകൾ

എച് ആർ ഡി ചീഫ് എഞ്ചിനീയറെ അകാരണമായി മാറ്റി പൊതുസ്ഥലംമാറ്റം അട്ടിമറിച്ചതിലും ടെക്നിക്കൽ മെമ്പറെ കരാറടിസ്ഥാനത്തിൽ നിയമിച്ചതിനെതിരെയും അക്വ ജലഭവനിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

എച് ആർ ഡി ചീഫ് എഞ്ചിനീയറെ അകാരണമായി മാറ്റി പൊതുസ്ഥലംമാറ്റം അട്ടിമറിച്ചതിലും ടെക്നിക്കൽ മെമ്പറെ കരാറടിസ്ഥാനത്തിൽ നിയമിച്ചതിനെതിരെയും അക്വ ജലഭവനിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

 

കേരള വാട്ടർ അതോറിറ്റിയുടെ ഉന്നത തലത്തിലുള്ള തന്ത്രപ്രധാനമായ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തി ചില ഇടനിലക്കാർ വഴി വാട്ടർ അതോറിറ്റി യെ സ്വകാര്യവത്കരിക്കാൻ നടത്തുന്ന ഏത് ശ്രമത്തെയും പൊതുജനങ്ങളെ അണി നിരത്തി ചെറുക്കുമെന്ന് സി. ഐ. റ്റി. യു സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽകുമാർ പറഞ്ഞു. 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ജലാഭവന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെക്നിക്കൽ മെമ്പർ, അക്കൗണ്ട്സ് മെമ്പർതസ്തികകളിൽ സ്ഥിരം നിയമനം നടത്തുക, പൊതുസ്ഥലംമാറ്റം സുതാര്യമായി നടത്തുക, പൊതു സ്ഥലം മാറ്റാവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, HRD ചീഫ് എഞ്ചിനീയറെ സ്ഥലം മാറ്റിയത് റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചിട്ടുള്ളത്. 

അക്വ സംസ്ഥാന പ്രസിഡന്റ് എസ്. തമ്പി അദ്ധ്യക്ഷനായിരുന്നു. അക്വ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇ. എസ്. സമരത്തിനാധാരമായ കാര്യങ്ങൾ വിശദീകരിച്ചു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യുണിയൻ (സി.ഐ.ടി.യു) നേതാവ് ഹേമന്ത്, അക്വ സംസ്ഥാന സെക്രട്ടറി ശ്രീ ശിഹാബുദ്ദീൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ട്രഷറർ എസ്. രഞ്ജീവ് സ്വാഗതവും സെക്രട്ടറി ജോയ് എച്ച് ജോൺസ് നന്ദിയും പറഞ്ഞു.