
അക്വ കണ്ണൂർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് വിരമിച്ച ശ്രീ.രഘു മേതല്ലൂർ (അക്വ ജില്ല പ്രസിഡണ്ട്, ശ്രീ.സജി.വി.എസ് (അക്വ സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ശ്രീ.പി.പുരുഷോത്തമൻ (എ.കെ.ജി ഹോസ്പിറ്റൽ പ്രസിഡന്റ് ,സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി. യോഗത്തിൽ ശ്രീ കെ. ഗിരീഷ് ബാബു (അക്വ സംസ്ഥാന വൈസ് പ്രസിഡണ്ട്) അദ്ധ്യക്ഷത വഹിച്ചു. ശ്രീ സുബിൻ പി.എസ് (അക്വ ജില്ലാ സെക്രട്ടറി) സ്വാഗതം പറഞ്ഞു. ശ്രീ.ഷിബിൻ അശോക് (അക്വ സംസ്ഥാന സെക്രട്ടറി),ശ്രീ അജിത്ത് കെ.എസ് .ഇ.ബി.ഒ.എ. ജില്ലാ പ്രസിഡണ്ട് ശ്രീമതി. പ്രസീത സ്പാറ്റോ ജില്ലാ ജോയൻ്റ് സെക്രട്ടറി ,ശ്രീ.കെ. വിനോദ് KWAEU കാസഗോഡ് ജില്ലാ സെക്രട്ടറി, ശ്രീ.M V സഹദേവൻ KWAEU കണ്ണൂർ ജില്ലാ സെക്രട്ടറി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശ്രീ.ശ്രീനേഷ് ടി. വി ജില്ലാ ട്രഷറർ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന അക്വ ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷിബിൻ അശോക് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സുബിൻ പി എസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ലിഖിൽ ഷാജി പി വി, സുജിത്ത് കെ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു
ജനറൽ ബോഡി യോഗത്തിന് ശേഷം പിഡബ്ല്യുഡി റോഡ് റീസ്റ്റോറേഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ ജയദീപ്കുമാർ കെ എടുത്തു
