സംഘടനാ വാർത്തകൾ

വാട്ടർ ക്വിസ് 2024 തൃശൂർ ജില്ലാതല മത്സരങ്ങൾ സമാപിച്ചു

വാട്ടർ ക്വിസ് 2024 തൃശൂർ ജില്ലാതല മത്സരങ്ങൾ സമാപിച്ചു

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23.07.2024 ന് തൃശ്ശൂർ ചെമ്പുക്കാവിൽ ഉള്ള PH ഡിവിഷൻ ഓഫീസ് പരിസരത്ത് വച്ച്  ജില്ലാതല വാട്ടർ ക്വിസ് നടത്തി. 

ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത്  അക്വ ജില്ലാ പ്രസിഡണ്ട് ആയ ശ്രീമതി. പ്രജിത ആയിരുന്നു. തൃശ്ശൂർ സർക്കിൾ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീ. ഗണേഷ്, തൃശ്ശൂർ സബ് ഡിവിഷൻ ഓഫീസിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. സജിത്ത്, ഡിവിഷൻ ഓഫീസിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ   ശ്രീമതി. കവിത, AKWAO സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ ഇ എസ്, ക്വിസ് മാസ്റ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ശ്രീ. സുരേഷ്, വൈസ് പ്രസിഡണ്ട് ശ്രീ. തുളസീധരൻ സംസ്ഥാന സെക്രട്ടറി ശ്രീ. ജയേഷ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ CITU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. വിനോദ്, KWAEU(CITU) ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ, അക്വ ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

ജില്ലാതല മത്സരത്തിന് 23 ടീമുകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിരുന്നുവെങ്കിലും 19 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അത്യന്തം വാശിയേറിയ സ്ക്രീനിങ് ടെസ്റ്റിന് ക്വിസ് മാസ്റ്റർ ആയത് സംസ്ഥാന സെക്രട്ടറി കൂടിയായ ശ്രീ. ജയേഷ് ആയിരുന്നു.  ഫൈനൽ റൗണ്ടിലേക്ക്     അർഹത നേടിയ 13 ടീമുകൾക്ക് പ്രാഥമിക ഘട്ടത്തിൽ 20 ചോദ്യങ്ങളിൽ നിന്നും 13 മാർക്കിൽ അധികം നേടിയത് ജില്ലയിലെ മത്സരത്തിന്റെ ആവേശം വെളിവാക്കുന്നതാണ്.

ക്വിസ് മാസ്റ്റർ ശ്രീ. സുരേഷ് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ക്വിസ് മത്സരത്തിൻ്റെ ഫൈനൽ റൗണ്ട്  മുന്നോട്ടു കൊണ്ടുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇരിഞ്ഞാലക്കുട സെക്ഷൻ ഓഫീസിൽ നിന്നും പങ്കെടുത്ത കലാധരൻ, അശ്വതി എന്നിവർ അടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനവും, തൃത്താല സെക്ഷൻ ഓഫീസിൽ നിന്നും പങ്കെടുത്ത നജീബ്, വിഷ്ണു എന്നിവർ  അടങ്ങുന്ന ടീമിന് രണ്ടാം സ്ഥാനവും,            ഇരിഞ്ഞാലക്കുട ഡിവിഷൻ ഓഫീസിൽ നിന്നും പങ്കെടുത്ത ശോഭൻ, ധന്യ എന്നിവർ അടങ്ങുന്ന ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. പങ്കെടുത്ത ടീമുകൾ എല്ലാവരും വാട്ടർ ക്വിസിന് ഫീഡ്ബാക്ക്  നൽകിയതോടൊപ്പം ക്വിസ് മാസ്റ്ററിന്റെ അവതരണ മികവിനെ പ്രശംസിക്കാനും മറന്നില്ല.  

ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച           സമ്മാനദാന ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീ. ഗണേഷ്, അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ CITU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. വിനോദ് എന്നിവർ സമ്മാനദാനം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. സുനിൽ നന്ദി അറിയിച്ചു.

ജില്ലാതല വാട്ടർ ക്വിസ് മത്സരം വിജയമാക്കാൻ പരിപൂർണ്ണ പിന്തുണ നൽകിയ ശ്രീ. തുളസീധരൻ, ക്വിസ് മാസ്റ്റർ ശ്രീ. സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി ശ്രീ. ജയേഷ്, അക്വ ജില്ലാ കമ്മിറ്റി അംഗങ്ങൾ, എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ, മത്സരാർത്ഥികൾ തുടങ്ങി എല്ലാവരും അദ്യം മുതൽ അവസാനം വരെ പരിപാടിയുടെ ഭാഗമായത് പരിപാടിയുടെ മാറ്റ് കൂട്ടി