
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേർസ് കാസറഗോഡ് വാട്ടർ അതോറിറ്റി കാമ്പസിൽ വച്ച് ജില്ലാ തല വാട്ടർ ക്വിസ് നടത്തി. ക്വിസ് പരിപാടി വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ. വിനോദ് കെ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു സൂരജ്. കെ എൻ- സുമേഷ്.കെ ടീം ഒന്നാം സ്ഥാനവും ശ്രീലാൽ- അഖിലേഷ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് പരിപാടിയിൽ ശ്രീ കെ. സുരേഷ് ക്വിസ് മാസ്റ്റർ ആയിരുന്നു. ( അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ). സെക്രട്ടറിയേറ്റ് മെമ്പർമാരായ ശ്രീ.തുളസി ധരൻ ടി, ശ്രീ.ബൈജു വി, ശ്രീ. ഗിരീഷ് ബാബു കെ എന്നിവർ പങ്കെടുത്തു. അക്വ ജില്ലാ സെക്രട്ടറി ശ്രീ.സുബിൻ പി.സ് സ്വാഗതവും ട്രഷറർ ശ്രീ ശ്രീനേഷ് ടി. വി നന്ദി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ശ്രീ. അഖിലേഷ് കെ. ബാലൻ ക്വിസ് പരിപാടിയുടെ ജില്ലാ തല കോർഡിനേറ്റർ ആയിരുന്നു.
ടീം അംഗങ്ങൾക്ക് അക്വ ഭാരവാഹികളും വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി പ്രമോദ് കുമാറും , യൂണിയൻ ജില്ലാ സെക്രട്ടറി കെ. വിനോദ് എന്നിവർ സമ്മാനദാനം നടത്തി.
