സംഘടനാ വാർത്തകൾ - Activities

അക്വ സംസ്ഥാന തല ക്വിസ് മത്സരങ്ങൾ കൊല്ലത്ത് നടന്നു

അക്വ സംസ്ഥാനതല മത്സരങ്ങൾ കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം ശ്രീ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. ശ്രീ തമ്പി എസ് അധ്യക്ഷനായ യോഗത്തിന് ശ്രീമതി മിനി കെ യു സ്വാഗതവും ശ്രീ ആനന്ദൻ നന്ദിയും പറഞ്ഞു. അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സന്തോഷ് കുമാർ, സംസ്ഥാന ട്രഷറർ എസ് രഞ്ജീവ് എന്നിവർ സംസാരിച്ചു.

അക്വ ക്വിസ്സ് - ബസ്സർ റൗണ്ട് പുരോഗമിക്കുന്നു

അക്വ സംസ്ഥാനതല ക്വിസ് മത്സരങ്ങൾ പുരോഗമിക്കുന്നു. ബസ്സർ റൗണ്ടുകൾക്ക് ശ്രീ ശിഹാബുദ്ദീൻ നേതൃത്വം കൊടുക്കുന്നു.

ആദ്യ രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ മലപ്പുറം ജില്ല മുന്നിൽ

ആദ്യ രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ മലപ്പുറം ജില്ല മുന്നിൽ. രണ്ടാം സ്ഥാനത്ത് ഇടുക്കിയും മൂന്നാം സ്ഥാനത്ത് ആലപ്പുഴയും നിൽക്കുന്നു.

ക്വിസ് മത്സരത്തിന്റെ പിന്നണിയിൽ അക്വ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 15 അംഗ ടീം

അക്വ സംസ്ഥാനതല ക്വിസ് മത്സരത്തിന് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 15 അംഗ ടീം പിന്നണിയിൽ പ്രവർത്തിക്കുന്നു.ശ്രീ തമ്പി എസ്, ഹൈസൽ, അനൂജ, മിനി കെ യു, രാജേഷ് ലാൽ, അനൂപ്, സ്റ്റീഫൻ തുടങ്ങിയവർ സ്കോറിങ് നും പേപ്പറുകൾ പരിശോധിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.

നാല് റൗണ്ട് പിന്നിട്ടപ്പോൾ ഇടുക്കി ഒന്നാമത്, ആലപ്പുഴ രണ്ടാമത് മലപ്പുറം മൂന്നാമത്

നാല് റൗണ്ട് പിന്നിട്ടപ്പോൾ ഇടുക്കി ഒന്നാമത്, ആലപ്പുഴ രണ്ടാമത് മലപ്പുറം മൂന്നാമത് 

അക്വ സംസ്ഥാനതല വാട്ടർ ക്വിസ് - മലപ്പുറം ജില്ലാ ടീമിന് ഒന്നാം സ്ഥാനം

കേരള വാട്ടർ അതോറിറ്റി ജീവനക്കാർക്കായി ഓഫീസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) നടത്തിയ സംസ്ഥാനതല വാട്ടർ ക്വിസ്സിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗോപീകൃഷ്ണൻ ജി, ഷംനാസ് കെ എന്നിവർ ഒന്നാം സ്ഥാനവും പതിനായിരം രൂപ ക്യാഷ് പ്രൈസും ഫലകവും നേടി. രണ്ടാം സ്ഥാനം എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാഹീൻ പി, വീണ എം എസ് എന്നിവരും മൂന്നാം സ്ഥാനം അനു ഗ്ലാൻസി ജോൺ,...

അക്വ സംസ്ഥാനതല വാട്ടർ ക്വിസ് - സീസൺ 2. എറണാകുളം ജില്ലയ്ക്ക് രണ്ടാം സ്ഥാനം

അക്വ സംസ്ഥാനതല വാട്ടർ ക്വിസ് - സീസൺ 2. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വീണ എം എസ്, മാഹിൻ പി എന്നിവർ രണ്ടാം സ്ഥാനം നേടി. 5000 രൂപ ക്യാഷ് പ്രൈസും ഫലകവുമാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക.

അക്വ സംസ്ഥാനതല ക്വിസ് മത്സരം - ഇടുക്കി ജില്ലാ ടീമിന് മൂന്നാം സ്ഥാനം

അക്വ സംസ്ഥാനതല ക്വിസ് മത്സരം - ഇടുക്കി ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനു ഗ്ലാൻസി ജോൺ, ബിജു കെ വർഗീസ് എന്നിവർ മൂന്നാം സ്ഥാനം നേടി. മൂവായിരം രൂപ ക്യാഷ് പ്രൈസും ഫലകവുമാണ് വിജയികൾക്ക് ലഭിച്ചത്.

വാട്ടർ അതോറിറ്റിയുടെ റവന്യൂ പണയ വസ്തു ആക്കുന്നതിനെതിരെ അക്വ കത്ത് നൽകി

വാട്ടർ അതോറിറ്റിയുടെ റവന്യൂ പണയ വസ്തു ആക്കുന്നതിനെതിരെ പ്രക്ഷോഭം അക്വ കത്ത് നൽകി https://akwao.net.in/documents/downloads/kwa-loan-proposal-protest-1730787109.pdf

ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര കാര്യാലയത്തിലേക്കും മാർച്ചും ധർണ്ണയും

വാട്ടർ അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ മറച്ചു വച്ച് കൊണ്ട് ജൽ ജീവൻ ജീവൻ പദ്ധതിയുടെ കേവലം ഒരു നടത്തിപ്പ് ഏജൻസി മാത്രമായ വാട്ടർ അതോറിറ്റിയുടെ റവന്യൂ പണയപ്പെടുത്തിക്കൊണ്ട്  അതോറിറ്റി ചെയർമാന്റെ ചേമ്പറിൽ 25/9/2024, 7/10/2024, 8/10/2024 തീയതികളിൽ നടന്ന  ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്ന സൂചിപ്പിച്ച് കൊണ്ട് കേരള വാട്ടർ അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടർ സർക്കാരിലേക്ക് ഇക്കഴിഞ്ഞ ദിവസം അയച്ച...