
കേരള വാട്ടർ അതോറിറ്റി ജീവനക്കാർക്കായി ഓഫീസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) നടത്തിയ സംസ്ഥാനതല വാട്ടർ ക്വിസ്സിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗോപീകൃഷ്ണൻ ജി, ഷംനാസ് കെ എന്നിവർ ഒന്നാം സ്ഥാനവും പതിനായിരം രൂപ ക്യാഷ് പ്രൈസും ഫലകവും നേടി. രണ്ടാം സ്ഥാനം എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാഹീൻ പി, വീണ എം എസ് എന്നിവരും മൂന്നാം സ്ഥാനം അനു ഗ്ലാൻസി ജോൺ, ബിജു കെ വർഗ്ഗീസ് എന്നിവരും കരസ്ഥമാക്കി. വിജയികൾക്ക് ഇരവിപുരം എം എൽ എ ശ്രീ നൗഷാദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്വിസ് മത്സരത്തിന്റെ ഉദ്ഘാടന സെഷൻ കേരളാ വാട്ടർ അതോറിറ്റി ബോർഡ് അംഗം ശ്രീ ഉഷാലയം ശിവരാജൻ നിർവ്വഹിച്ചു. അക്വ സംസ്ഥാന പ്രസിഡന്റ് തമ്പി എസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ കൊല്ലം സൂപ്രണ്ടിങ് എഞ്ചിനീയർ സബീർ എ റഹീം, അക്വ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇ എസ്, തുളസിധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അക്വ കൊല്ലം ജില്ലാ പ്രസിഡന്റ് മിനി കെ യു സ്വാഗതവും സെക്രട്ടറി ആനന്ദൻ നന്ദിയും പറഞ്ഞു. സമ്മാനദാന ചടങ്ങിന് അക്വ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരൻ അധ്യക്ഷത വഹിച്ചു. എസ് രഞ്ജീവ്, വി ബൈജു, കെ ജി ബിന്ദു, ജോയ് ടി എന്നിവർ സംസാരിച്ചു. ഷിഹാബുദ്ദീൻ നന്ദി രേഖപ്പെടുത്തി. സെൻട്രൽ റീജിയൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കെ ക്വിസ് മാസ്റ്ററായി
