വാർത്തകൾ - Activities

വയനാട് ദുരന്ത മേഖലയിൽ കൈത്താങ്ങായി വാട്ടർ അതോറിറ്റി

വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഇതുവരെ വിതരണം ചെയ്തത് അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കുന്നത്. ഉരുള്‍പൊട...

സൂപ്രണ്ടിങ്ങ് എഞ്ചിനീയർ തസ്തികയിലെ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റ നടപടിക്കെതിരെ അക്വ മുഖ്യമന്ത്രിക്ക് പരാതി നൽകി

വാട്ടർ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയമായ ജലഭവനിൽ മാത്രം 22 വർഷമായി ജോലി ചെയ്യുന്ന എഞ്ചിനീയറെ മാറ്റാതെ പരിരക്ഷയ്ക്ക് അർഹതയുള്ളവരെ ജില്ല വിട്ട് സ്ഥലംമാറ്റുന്ന ജലവിഭവവകുപ്പിന്റെ ട്രാൻസർ നോംസ് അട്ടിമറിക്കുന്ന നടപടിക്കെതിരെ അക്വ മുഖ്യമന്ത്രിക്ക് പരാതി നൽകി. സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരിനെ നാണംകെടുത്തുന്ന രീതിയിലുള്ള വിചിത്ര ഉത്തരവുകളാണ് ജലവിഭവവകുപ്പിൽ നിന്നുണ്ട...

എക്സിക്യൂട്ടിവ് എഞ്ചിനീയർമാരുടെ ട്രാൻസറും എഎക്സിമാരുടെ പ്രമോഷനും പുറത്തിറങ്ങി

എക്സിക്യൂട്ടിവ് എഞ്ചിനീയർമാരുടെ പൊതു സ്ഥലംമാറ്റവും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പ്രമോഷനും പുറത്തിറങ്ങി. 

പൊതുസ്ഥലംമാറ്റത്തിലെ അട്ടിമറി. അക്വ പ്രക്ഷോഭത്തിലേക്ക്

വാട്ടർ അതോറിറ്റി ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റ നടപടികളിൽ മാനദണ്ഡം പാലിക്കാത്തതിനെതിരെ അക്വ പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി അസോസിയേഷൻ വാട്ടർ അതോറിറ്റി എച് ആർ ഡി ചീഫ് എഞ്ചിനീയർക്ക് കത്ത് നൽകി.

പുതിയ ടെക്നിക്കൽ മെമ്പറെ അടിയന്തിരമായി നിയമിക്കുക

അക്വ സംസ്ഥാന കമ്മറ്റി പുറത്തിറക്കുന്നപ്രസ്താവന ---------- മെയ് മാസം 31ന്ന് കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ടെക്നിക്കൽ മെമ്പറെ വീണ്ടും 3 മാസത്തേക്ക് പുനർ നിയമിച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവിനെതിരെ അക്വ കടുത്ത അതൃപ്തി അറിയിച്ചതാണ്. സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു...       Government are pleased to extend the term of Sri Sethukumar S....

പൊതു സ്ഥലംമാറ്റം അട്ടിമറിച്ചതിനെതിരെയും കോട്ടയം ജില്ല സെക്രട്ടറിയെ അന്യായമായി സ്ഥലം മാറ്റിയതിലും പ്രതിഷേധിച്ചുകൊണ്ട് HRD ചീഫ് എഞ്ചിനീയർ / ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു

21/08/2024 ന്ന് പുറത്തിറക്കിയ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിച്ചതിനെതിരെയും, സംഘടനയുടെ കോട്ടയം ജില്ല സെക്രട്ടറിയേ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കൊണ്ടും നാളെ HRD വിഭാഗം ചീഫ് എഞ്ചിനീയർ/ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരുടെ ഓഫീസിന് മുന്നിൽ അക്വ പ്രതിഷേധം സംഘടിപ്പിക്കുന്നു. കൂടാതെ, കോട്ടയം ജില്ലയിലും ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും...

പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു

പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ് തമ്പി, രഞ്ജീവ്, ജോയി എച്ച് ജോൺസ്, സരിതാ ഭാദുരി, ബൈജു വി, അനിൽ ആർ, അനിൽ പി, ഹസീബ് എച്ച്, അനിൽരാജ്, മണിമഞ്ജുഷ എന്നിവർ നേതൃത്വം നൽകി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ട്രാൻസറുകൾ ഒരു ദിവസത്തിനകം പരിശോധിച്ച് പരിഹരിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം അവസാന...

അക്വ കോട്ടയം ജില്ലാ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

 അസിസ്റ്റൻറ് എൻജിനീയർമാരുടെജനറൽ ട്രാൻസ്ഫർ സ്ഥലംമാറ്റത്തിൽ ജില്ലാ സെക്രട്ടറിയെ അന്യായമായി സ്ഥലം മാറ്റിയതിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ്ൻ്റെ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗവും മാർച്ചും നടത്തി. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ഉത്തരവ് ഇറക്കി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെൻറ് നടപടിക്കെതിരെ യോഗം പ്രതിഷേധo രേഖപ്പെടുത്തുകയും ഓർഡർ കത്തിക്കുകയും ചെയ്തു. സംഘടനയുടെ...

എച് ആർ ഡി ചീഫ് എഞ്ചിനീയറെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കുക

കേരള വാട്ടർ അതോറിറ്റിയിൽ പൊതു സ്ഥലം മാറ്റം പുരോഗമിക്കുന്ന ഘട്ടത്തിൽ മാനവ വിഭവശേഷി വിഭാഗം ചീഫ് എഞ്ചിനീയറെ പെട്ടന്ന് സ്ഥലം മാറ്റിയതിൽ അക്വ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഓഫീസർമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള അന്യായമായ ഇടപെടൽ ചെറുത്തത്തിന്റെ ഫലമാണ് ഈ സ്ഥലം മാറ്റമെന്ന് ഇതിനകം തന്നെ ആക്ഷേപം വന്നിട്ടുണ്ട്.  സൂപ്രണ്ടിങ് എഞ്ചിനീയർമാരുടെ സ്ഥലം മാറ്റ അപേക്ഷ GT യുടെ ഭാഗമായ...

അക്വ സെപ്റ്റംബർ 5 ന് ജലഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു

എഡിബി പദ്ധതിയുടെ പേരിൽ കൊച്ചിയിലെ കുടിവെള്ള വിതരണം സൂയസിനെ ഏൽപ്പിക്കുന്നതിന് മുന്നോടിയായി ഉന്നതതസ്തികകളിലെ കരാർ നിയമനവും അടിക്കടിയുള്ള സ്ഥലംമാറ്റങ്ങൾക്കും പൊതുസ്ഥലംമാറ്റ അട്ടിമറികൾക്കെതിരെയും അക്വ ജലഭവനിലേക്ക് സെപ്റ്റംബർ 5 ന് മാർച്ചും ധർണ്ണയും നടത്തുന്നു.