വാർത്തകൾ

പൊതു സ്ഥലംമാറ്റം അട്ടിമറിച്ചതിനെതിരെയും കോട്ടയം ജില്ല സെക്രട്ടറിയെ അന്യായമായി സ്ഥലം മാറ്റിയതിലും പ്രതിഷേധിച്ചുകൊണ്ട് HRD ചീഫ് എഞ്ചിനീയർ / ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു

പൊതു സ്ഥലംമാറ്റം അട്ടിമറിച്ചതിനെതിരെയും കോട്ടയം ജില്ല സെക്രട്ടറിയെ അന്യായമായി സ്ഥലം മാറ്റിയതിലും പ്രതിഷേധിച്ചുകൊണ്ട് HRD ചീഫ് എഞ്ചിനീയർ / ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു

21/08/2024 ന്ന് പുറത്തിറക്കിയ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിച്ചതിനെതിരെയും, സംഘടനയുടെ കോട്ടയം ജില്ല സെക്രട്ടറിയേ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കൊണ്ടും നാളെ HRD വിഭാഗം ചീഫ് എഞ്ചിനീയർ/ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരുടെ ഓഫീസിന് മുന്നിൽ അക്വ പ്രതിഷേധം സംഘടിപ്പിക്കുന്നു. കൂടാതെ, കോട്ടയം ജില്ലയിലും ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്താൻ ഇന്ന് ചേർന്ന അടിയന്തിര സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

നാളെ നടത്തുന്ന സൂചന പ്രതിഷേധത്തിൽ മുന്നോട്ട് വയ്ക്കുന്ന അവശ്യങ്ങളിൽ അടിയന്തിര നടപടി ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുന്നില്ല എങ്കിൽ, വരും ദിവസങ്ങളിൽ ഉത്തരവുകൾ ഇറക്കിയ ഉദ്യോഗസ്ഥർക്കെതിരെ അനിശ്ചിതകാല പ്രതിഷേധം സംഘടിപ്പിക്കാൻ നിർബന്ധിതമാകുമെന്നും സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നൽകി. 

ഓഫീസർമാരുടെ മനോവീര്യം തകർക്കുന്ന രീതിയിലും, ഓഫീസ് പ്രവർത്തങ്ങൾ തകർക്കുന്ന രീതിയിലും ആശാസ്ത്രീയമായതും അന്യായമായതുമായ സ്ഥലം മാറ്റ ഉത്തരവിനെതിരെ അക്വ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ മുഴുവൻ ഓഫീസർമാരും പങ്കാളികളാകണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്യുന്നു.

 

ജനറൽ സെക്രട്ടറി 

അക്വ.

21/08/2024.