സംഘടനാ വാർത്തകൾ

അക്വ തൃശ്ശൂർ ജില്ലാ സമ്മേളനം

അക്വ തൃശ്ശൂർ ജില്ലാ സമ്മേളനം

JJM പദ്ധതിയുടെ ഭാഗമായ റോഡ് പുനരുദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കണം - അക്വ തൃശൂർ ജില്ലാ സമ്മേളനം

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ നാലാം ജില്ലാ സമ്മേളനം തൃശ്ശൂർ എൻ ജി. ഒ യൂണിയൻ ഹാളിൽ വെച്ച് ശ്രീ. കെ. കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

JJM പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ജില്ലയിൽ ഉള്ളതെന്ന് MLA കൂട്ടി ചേർത്തു. ഫണ്ടിൻ്റെ ലഭ്യത, റോഡ് പുനരുദ്ധാരണം സമയ ബന്ധിതമായി പൈപ്പ് സ്ഥാപിക്കൽ എന്നീ പ്രശ്നങ്ങൾ പഞ്ചായത്തുകളും KWA ഉദ്യോഗസ്ഥരും സംയുക്തമായി ചർച്ച ചെയ്തു പരിഹരിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

   ടി യോഗത്തിൽ അക്വാ ജില്ലാ പ്രസിഡണ്ട് ശ്രീ. പ്രജിത എം.പി അധ്യക്ഷത വഹിച്ചു. ഈ യോഗത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഡോ. രാജീവ് കെ. ആർ KGOA ജില്ലാ പ്രസിഡൻ്റ്, ശ്രീ. ഡേവിസ് എ പി KSEBOA സംസ്ഥാന സെക്രട്ടറി, ശ്രീ. സുശാന്ത് ടി. എസ് കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ജില്ലാ സെകട്ടറി, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. അനൂപ് വി. കെ. സ്വാഗതവും, സെക്രട്ടറിയറ്റ് അംഗം ശ്രീ. സുനിൽ കെ. ജെ നന്ദിയും രേഖപ്പെടുത്തി. 

   പ്രതിനിധി സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ ഇ എസ് പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രീ. അനൂപ് വി.കെ അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ ശ്രീ. മിഥുൻ എസ് അവതരിപ്പിച്ചു. സമ്മേളനം 15 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് ആയി ശ്രീ. വാസുദേവൻ കെ. കെ, ജില്ലാ സെക്രട്ടറി ആയി ശ്രീ. മിഥുൻ എസ്, ട്രഷററായി ശ്രീമതി ലിമി ഒ റ്റി എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റായി ശ്രീമതി. മിനി റ്റി. എസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ആയി ശ്രീമതി. സജിത എ എസ്, നേയും സമ്മേളനം തെരഞ്ഞെടുത്തു.