സംഘടനാ വാർത്തകൾ

അക്വ ആലപ്പുഴ ജില്ലാ സമ്മേളനം

അക്വ ആലപ്പുഴ ജില്ലാ സമ്മേളനം

ആലപ്പുഴ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം നടത്തി ജല വിതരണം കാര്യക്ഷമമാക്കുക -അക്വ ആലപ്പുഴ ജില്ലാ സമ്മേളനം

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. ആലപ്പുഴ എംഎൽഎ ശ്രീ

 പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. ഹശീർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദകുമാർ KSEBOA, ശ്രീ. ബെന്നി B S KWAEU CITU, ശ്രി വിജു AKWAEU AITUC, ശ്രീ. മോഹൻദാസ്, ശ്രീ. തമ്പി, ശ്രീ. തുളസീധരൻ, ശ്രീ. ജോയ് ജോൺസ്, ശ്രീമതി ഹൈസൽ ഹാരിസൺ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. ഹരികൃഷ്ണൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

 

1. ആലപ്പുഴ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തിപ്പിച്ച് ജല വിതരണം കാര്യക്ഷമമാക്കുക

2. ആലപ്പുഴ പദ്ധതിക്ക് ഹെഡ് വർക്സ് സെക്ഷൻ രൂപീകരിക്കുക

3. ദേശീയ പാത നിർമാണത്തിനിടെ പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ അടിയന്തിര പരിഹാരം നടത്തി ജല വിതരണം തടസ്സപെടാതെ വരുവാൻ നടപടികൾ സ്വീകരിക്കുക

4. കായംകുളം ഡിവിഷനിൽ റവന്യൂ ഓഫീസർ തസ്തിക അനുവദിക്കുക

5. കിഫ്ബി പ്രോജക്ട് ഡിവിഷൻ പ്രത്യേക ARU രൂപീകരിക്കുക

6. തുറവൂർ പഞ്ചായത്തിൽ പുതിയ ജല സംഭരണി നിർമാണത്തിന് ഭരണാനുമതി നൽകുക 

എന്നിങ്ങനെ പ്രമേയങ്ങൾ അംഗീകരിച്ചു. 

 

സമ്മേളനത്തിൽ ശ്രീമതി സിന്ധു (പ്രസിഡൻ്റ്), ശ്രി കൃഷ്ണകുമാർ (സെക്രട്ടറി), ശ്രീ. ഹരികൃഷ്ണൻ (ട്രഷറർ) എന്നിവർ ഭാരവാഹികൾ ആയി 13 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.