വാർത്തകൾ

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി

 

കൊച്ചിയുടെ കുടിവെള്ള സുരക്ഷിതത്വവും സുസ്ഥിരതയും മുൻ നിർത്തി സാങ്കേതിക വിദഗ്ദരെയും നയരൂപീകരണ പ്രക്രിയയിലേർപ്പെടുന്നവരെയും ഉദ്യോഗസ്ഥ പ്രമുഖരെയും, ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി വാട്ടർ അതോറിറ്റിയിലെ ഓഫീസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് കൊച്ചി വാട്ടർ സമ്മിറ്റ് എന്ന പേരിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ ആലുവയിൽ 190 എം എൽ ഡി പ്ലാന്റ് സ്ഥാപിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

 

ഉച്ചകോടി കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ ഇ എസ് സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിന് പ്രസിഡന്റ് തമ്പി എസ് അധ്യക്ഷത വഹിച്ചു. കൊച്ചിയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതി അനിവാര്യമാണെന്നും പദ്ധതികൾ ശാസ്ത്രീയമായും സമയബന്ധിതമായും ആധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് നടപ്പാക്കണമെന്ന് ഉദ്ഘാടന പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു. കുടിവെള്ള വിതരണം പൊതു ഉടമസ്ഥതയിൽ തന്നെ നിലനിൽക്കണമെന്നും സ്വകാര്യ വത്കരണം കോർപറേഷൻ അംഗീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീ കെ ജെ മാക്സി എംഎൽഎ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ലീക്കുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനോടൊപ്പം ജലം എല്ലാവർക്കും തുല്യമായി വീതിക്കണമെന്നും പുതിയ പദ്ധതികൾ നടപ്പാകുമ്പോൾ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും എം എൽ എ പറഞ്ഞു. മുൻ എം എൽ എ ജോൺ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തവെ കൊച്ചിയുടെ കുടിവെള്ള പദ്ധതി അട്ടിമറിച്ചത് ചില നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥരാണെന്നും അനുവദിച്ച പണം ഉപയോഗപ്പെടുത്തിയില്ല എന്നും ആരോപിച്ചു. 45 വർഷം പഴക്കമുള്ള പൈപ്പുകൾ പോലും മാറ്റാത്ത വാർഡാണ് പനംപള്ളി നഗറിലേത് എന്ന് നഗരസഭ വാർഡ്‌ കൗൺസിലർ ആശംസ നടത്തവേ പറഞ്ഞു. 

 

കുടിവെള്ള വിതരണ സംവിധാനത്തിൽ കൊച്ചി നഗരസഭ നേരിടുന്ന വെല്ലുവിളികൾ അവയുടെ സുസ്ഥിര പരിഹാരം എന്ന വിഷയത്തിൽ ഡോ ഷൈജു പി തടത്തിൽ, പശ്ചിമ കൊച്ചിയുടെ ജലവിതരണത്തിലെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സ്റ്റേറ്റ് റഫറൽ യൂണിറ്റ് ഡയറക്ടർ മൂഹമ്മദ് ഷാഹി. അതിവേഗ നഗരവത്കരണ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൻ്റെ ജലസുരക്ഷ എന്ന വിഷയത്തിൽ ഡോ. സണ്ണി ജോർജ്ജ്, കൊച്ചി നഗരത്തിലെ ജലപരിസ്ഥിതി മാനേജ്മെൻ്റിനുള്ള നൂതന പദ്ധതികൾ എന്ന വിഷയത്തിൽ ചിന്നു മേരി, 24X7 കുടിവെള്ള വിതരണം വിഭാവനം ചെയ്യുന്നതിന് വേണ്ട ഘടകങ്ങൾ എന്ന വിഷയത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജു മോഹൻ, ജലവിതരണ മാനേജ്മെൻ്റും സങ്കീർണ്ണതകളും എന്ന വിഷയത്തിൽ ലൂണാ നായർ, കാര്യക്ഷമമായ ഊർജ്ജ വിനിയോഗവും പരിപാലനവുമുള്ള കൊച്ചി ജലവിതരണം എന്ന വിഷയത്തിൽ എനർജി ആഡിറ്റ് ടീം ലീഡർ തംപി എസ്, ജി ഐ എസ് ഉപയോഗിച്ചുള്ള ജലവിഭവ മാനേജ്മെന്റ് എന്ന വിഷയത്തിൽ ഡോ. രഞ്ജു മോഹൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

അവതരിപ്പിച്ച വിഷയങ്ങളിന്മേൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) ജനറൽ സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ പി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ രാജീവ്‌, എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ കൗൺസിൽ പ്രതിനിധി വി. രംഗദാസപ്രഭു, എസ് സി എം എസ് കോളേജ് പ്രൊഫസർ ഡോ. രതീഷ് മേനോൻ, സി ഡബ്ലയൂ ആർ ഡി എം ക്വാളിറ്റി വിഭാഗം മേധാവി രശ്മി ടി ആർ, മുൻ ചീഫ് എഞ്ചിനീയർ ശ്രീ അനിൽകുമാർ എന്നിവർ പ്രതികരണങ്ങൾ നടത്തി.

ചർച്ചകൾക്ക് മറുപടി വാട്ടർ അതോറിറ്റി മുൻ മാനേജിംഗ് ഡയറക്ടർ ശ്രീമതി സൂസൻ ജേക്കബ് പറഞ്ഞു. ശ്രീ സുരേഷ് കെ ചർച്ചകൾ നയിക്കുകയും ശ്രീ ബൈജു വി ക്രോഡീകരണം നടത്തുകയും ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ ശിഹാബുദ്ധീൻ നന്ദി പ്രകാശിപ്പിച്ചു.