
ഇടുക്കി ജില്ലാ തല വാട്ടർ ക്വിസ് മത്സരം നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. തുളസിധർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. തമ്പി ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് മോൻ വർഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ അഭിവാദ്യങ്ങളും അറിയിച്ചു. ഭൂ പ്രകൃതി അനുസരിച്ച് ദുർഘടമായ ഇടുക്കി ജില്ലയിൽ ക്വിസ് മത്സരത്തിൽ 13 ടീമുകൾ പങ്കെടുത്തു. ആവേശകരമായ വിജ്ഞാനപ്രദമായ മനോഹരമായ രീതിൽ ക്വിസ് മാസ്റ്റർ ശ്രീ. സുരേഷ് മത്സരം നിയന്ത്രിച്ചു. പൈനാവ് സബ് ഡിവിഷൻ പ്രതിനിധീകരിച്ച ശ്രീ. അനു ജോജി ജോൺ, സനീഷ് എന്നിവർ ഒന്നാം സ്ഥാനവും, ശ്രീ. ഷെൽബിൻ ചാക്കോ, ശ്രീ. രതീഷ് ( പ്രോജക്ട് ഡിവിഷൻ കട്ടപ്പന) രണ്ടാം സ്ഥാനവും, ശ്രീമതി ആര്യ, ശ്രീ..അനന്തു ( പൈനാവ് സബ് ഡിവിഷൻ) മൂന്നാം സ്ഥാനവും നേടി. സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീ. ഹരി NR, എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. പോൾസൺ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. സലിൻ പീറ്റർ AEE, എന്നിവർ സമ്മാന ദാനം നടത്തി. എറണാകുളം ജില്ലാ കമ്മിറ്റി ഇടുക്കിയിലെ ഓഫീസർമാർ വിശിഷ്യ ശ്രീ. പ്രദീപ് മോൻ വർഗീസ്, ശ്രീ. ദീപക് ജോൺസൺ, ശ്രീ.നന്ദു, ശ്രീ. ബിപിൻ, ശ്രീ. ഷിജോ എന്നിവർ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
