സംഘടനാ വാർത്തകൾ

വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കുന്ന ലോൺ നിർദ്ദേശത്തിനെതിരെ ഓഫീസർമാരുടെ പ്രതിഷേധം

വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കുന്ന ലോൺ നിർദ്ദേശത്തിനെതിരെ ഓഫീസർമാരുടെ പ്രതിഷേധം

വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കുന്ന ലോൺ നിർദ്ദേശത്തിനെതിരെ നൂറ് കണക്കിന് ഓഫീസർമാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജലഭവനിലേക്ക് മാർച്ച് ചെയ്തു. ആദ്യമായാണ് ഇത്രയധികം ഓഫീസർമാർ അണിനിരന്ന് കൊണ്ട് ഒരു പ്രതിഷേധ പരിപാടി വാട്ടർ അതോറിറ്റിയിൽ നടക്കുന്നത്. ആകെയുള്ള ഓഫീസർമാരുടെ നാലിലൊന്ന് പേരും പ്രതീഷേധ മാർച്ചിൽ പങ്കെടുത്തു എന്നത് അവിസ്മരണീയമായ അനുഭവമായി.

 മാർച്ചിന് ശേഷം നടന്ന ധർണ്ണ അക്വ ജനറൽ സെക്രട്ടറി തമ്പി എസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ധർണ്ണയെ കേരളം ഫിനാൻഷ്യൽ കോർപറേഷൻ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ് വി എസ്, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, KSEB ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ലക്ഷ്മി, കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വത്സപ്പൻ നായർ, പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ SPATO ജില്ലാ സെക്രട്ടറി ഡോ റ്റി. ഉണ്ണികൃഷ്ണൻ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ ഇ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി സരിത ഭാദുരി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രഞ്ജീവ് എസ്, ശിഹാബുദ്ദീൻ എ, ജോയ് എച് ജോൺസ്, സുരേഷ് കെ, എന്നിവർ വിശദീകരിച്ചു. ജീവനക്കാരുമായി ചർച്ച ചെയ്യാതെ ലോൺ നിർദ്ദേശങ്ങളുമായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന പക്ഷം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും എന്ന പ്രഖ്യാപനം നടത്തി.