
അക്വ - KWAEU(CITU) നേതാക്കൾ ജലവിഭവ വകുപ്പ് മന്ത്രിയെ കണ്ട് വാട്ടർ അതോറിറ്റിക്ക് പഞ്ചായത്തുകൾക്ക് പൊതു ടാപ്പുകളിൽ കൂടി ജല വിതരണം നടത്തിയ ഇനത്തിൽ ലഭിച്ച 529 കോടി രൂപയിൽ നിന്ന് ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുത്തു തീർക്കാനുള്ള അനുകൂല്യവും ജിപിഎഫിൽ നിന്ന് വക മാറ്റിയ തുകയും തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയോടും ധനകാര്യ വകുപ്പ് മന്ത്രിയോടും സംസാരിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകുകയുണ്ടായി. ഇനിയും ഈ തുക വകമാറ്റുന്ന പക്ഷം ജീവനക്കാരുടെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പും സംഘടനാ നേതാക്കൾ നൽകി.
