സംഘടനാ വാർത്തകൾ

719 കോടി രൂപ കെ എസ് ഇ ബി ക്ക് വകമാറ്റിയതിൽ പ്രതിഷേധം

719 കോടി രൂപ കെ എസ് ഇ ബി ക്ക് വകമാറ്റിയതിൽ പ്രതിഷേധം

എൽ എസ് ജി ഡി വകുപ്പിൽ നിന്ന് വാട്ടർ അതോറിറ്റിക്ക് റവന്യൂ കുടിശിക ഇനത്തിൽ ലഭിച്ച 719 കോടി രൂപ വക മാറ്റിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജല അതോറിറ്റി ജീവനക്കാർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ഡിവിഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനവും വിശദീകരിയോഗവും സംഘടിപ്പിച്ചു.തുക വക മാറ്റിയത് ദീർഘകാലമായി മുടങ്ങി കിടക്കുന്ന പിഫ് അടക്കമുള്ള ജീവനക്കാരുടെയും, പെൻഷൻകാരുടെയും സാമ്പത്തിക അനുകൂലങ്ങൾ ഇനിയും ലഭിക്കാതിരിക്കാൻ കാരണമാകുമെന്ന് സംയുക്ത സമര സമിതി അഭിപ്രായപ്പെട്ടു.

 മലപ്പുറത്ത് ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധയോഗം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ഇ എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ പി ഫിറോസ് അധ്യക്ഷനായി.

 അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷിബിൻ പി അശോക് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ കെ സി ചന്ദ്രൻ ,വൈസ് പ്രസിഡൻ്റ് കെ പി അമീൻ ഹസ്സൻ ജോയിൻ സെക്രട്ടറിമാരായ പി ടി വി വിനോദ്, എം രാജേഷ് എന്നിവർ സംസാരിച്ചു.

വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ വി ഷറഫുദ്ദീൻ സ്വാഗതവും, അക്വ ജില്ലാ സെക്രട്ടറി അഫ്സൽ ഹുസൈൻ ടിഎം നന്ദിയും പറഞ്ഞു.