സംഘടനാ വാർത്തകൾ

ഏപ്രിൽ 22 ലോക ഭൗമദിനം

ഏപ്രിൽ 22 ലോക ഭൗമദിനം

ലോക ഭൗമദിനത്തോടനുബന്ധിച്ച് കൊല്ലം ജലഭനിൽ അക്വയുടെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചു..

 മനുഷ്യരാശിയുടെ ഏകവാസസ്ഥലമായ ഭൂമിയെ സംരംക്ഷിക്കേണ്ട തിൻ്റെ പ്രാധാന്യം ഓരോരുത്തരേയും ബോധ്യപ്പെടുത്തുവാൻ നടത്തുന്ന ആഗോള പരിശ്രമമാണ് ഈ ദിനാചരണം. 

 

1970 ൽ ഏപ്രിൽ 22 ന് അമ്മേരിക്കയിൽ തുടക്കം കുറിച്ച ഭൗമ ദിനാചരണം ഇന്ന് 190 ലധികം രാജ്യങ്ങളിലെ ശതകോടിയിലധികം ആളുകളെ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും ജനകീയ പരിസ്ഥിതി പ്രസ്ഥാന ദിനാചരണമായി മാറി കഴിഞ്ഞു. അമ്മേരിക്കൻ സെനറ്ററായ ഗെയ് ലോർഡ് നെൽസൺ ആണ് ഭൗമ ദിനത്തിൻ്റെ പിതാവ്. 

 

ഈ ദിനത്തിൽ നാം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, നയരൂപികരണം, ശാസ്‌ത്രീയ ചർച്ചകൾ , ജനകീയ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രചോദനമാകുന്ന വിധം ആചരിക്കണം. 

 

നമ്മുടെ ശക്തി നമ്മുടെ ഗ്രഹം ( Our Power Our Planet ) എന്ന താണ് 2026 ലെ പ്രമേയം. 

 

ഭൗമ / പരിസ്ഥിതി സംരക്ഷണ എന്നത് കേവലം സർക്കാർ സംവിധാനങ്ങളിലോ ആഗോള സംഘടനകളിലോ ഒതുക്കി നിർത്തേണ്ട ഒന്നല്ല ഓരോ വ്യക്തികളുടേയും സമൂഹങ്ങളുടേയും ദൈനംദിന പ്രവർത്തനങ്ങളിലൂടെ ഉറപ്പാക്കേണ്ട ഒന്നാണ്.

 

പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രാഥമിക ഇരകളായ ഭൂമിയിലെ സകല ജന്തു സസ്യജാലങ്ങളേയും സംരക്ഷിക്കുന്നതിനും കോടി കണക്കിന് ആളുകളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും നാം മുൻഗണന കൊടുക്കണം. ലോകരാഷ്ട്രങ്ങൾ ലാഭത്തിനപ്പുറം ഈ ഭൂലോകത്തിനു വേണ്ടി ചിന്തിക്കണം പ്രവർത്തിക്കണം. അതിനാകട്ടെ ഈ ഭൗമദിനത്തിൽ നമ്മുടെ ഊന്നലും പ്രവർത്തനവും. ഭൂമിക്കു പകരം മറ്റൊരു ഗ്രഹം നമ്മുടെ ജീവനത്തിന് സാധ്യമല്ല.