
വാട്ടർ അതോറിറ്റിയിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) സംസ്ഥാന കമ്മിറ്റി അംഗവുമായ അനിൽരാജ് ആറിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. അനിൽരാജിനെ അനുസ്മരിച്ച് വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐ എ എസ്, കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ബിന്ദു റ്റി ബി, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) സംസ്ഥാന ജനറൽ സെക്രട്ടറി ഒ ആർ ഷാജി,കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ( ഐ എൻ ടി യു സി) നേതാവ് വിജയകുമാർ, അക്വ സംസ്ഥാന ജനറൽ സെക്രട്ടറി തമ്പി എസ്, ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ ഐ റ്റി യു സി ) ജനറൽ സെക്രട്ടറി ഹസ്സൻ, ഇ എഫ് കെ ഡബ്ലയൂ എ മുൻ പ്രസിഡന്റ് വി എസ് കൃഷ്ണകുമാർ, അപ്പക്ക് ജനറൽ സെക്രട്ടറി സന്തോഷ് കുമാർ എസ്, രാജൻ എ, രഞ്ജിത്ത്, വിജയകുമാർ എന്നിവർ സംസാരിച്ചു. ഷൈൻ എസ് എൻ സ്വാഗതവും ഉണ്ണികൃഷ്ണൻ എം പി നന്ദിയും രേഖപ്പെടുത്തി.
