സംഘടനാ വാർത്തകൾ

അക്വ സംസ്ഥാന കമ്മറ്റി അംഗം അരുൺ കെ അരുൺ സർവീസിൽ നിന്ന് വിരമിച്ചു

അക്വ സംസ്ഥാന കമ്മറ്റി അംഗം അരുൺ കെ അരുൺ സർവീസിൽ നിന്ന് വിരമിച്ചു

കേരള വാട്ടർ അതോറിറ്റി മട്ടന്നൂർ പ്രോജക്ട് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അരുൺ കെ സർവീസ്സിൽ നിന്നും ഇന്ന് വിരമിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ ഓഫീസുകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1994 നവംബർ മാസം കണ്ണൂർ പി എച്ച് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം കീഴല്ലൂർ, തലശ്ശേരി. മട്ടന്നൂർ, ഇരിക്കൂർ, പെരളശ്ശേരി, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ,ഓഫീസുകളിൽ ജോലി ചെയ്തു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU ) പ്രവർത്തകനായാണ് തൊഴിലാളി സംഘടനാ രംഗത്ത് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത് .വാട്ടർ അതോറിറ്റിയിൽ ഓഫീസർ സംഘടന തുടങ്ങിയ കാലം മുതൽ അക്വയിൽ മെമ്പർ ആയ അദ്ദേഹം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്‌സിന്റെ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്‌ഥാന കമ്മിറ്റി അംഗവുമാണ്.