വാർത്തകൾ

വാട്ടർ അതോറിറ്റി എഞ്ചിനീയർമാർ തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണയോട് തകർന്ന ജലവിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികൾ വിശദീകരിച്ചു

വാട്ടർ അതോറിറ്റി എഞ്ചിനീയർമാർ തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണയോട് തകർന്ന ജലവിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികൾ വിശദീകരിച്ചു

തമിഴ്നാട്ടിൽ തിരുനൽവേലിയിലും തൂത്തുക്കുടിയിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താറുമാറായ ജലവിതരണ സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരും കേരള സർക്കാരും ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ ചർച്ചയിൽ  പ്രളയകെടുതി കാരണം തകർന്ന ജലവിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കുന്നതിന് മുൻകാല പ്രളയം നേരിട്ട അനുഭവമുള്ള കേരള വാട്ടർ അതോറിറ്റിയുടെ എഞ്ചിനീയർമാരുടെ സേവനം കേരള സർക്കാർ വാഗ്ദാനം ചെയ്തു. തുടർന്ന് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ വി വേണു വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശ്രീമതി രൺവീർസിങ് സ്വാഗത് ഭണ്ടാരി IAS നോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റിയിലെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും അക്വയുടെ സംസ്ഥാന സെക്രട്ടറിയറ്റ് മെംപറുമായ സുരേഷ് കെ, ഇലക്ട്രോ മെക്കാനിക്കൽ ടീം ലീഡറും അക്വയുടെ സംസ്ഥാന പ്രസിഡന്റുമായ തംപി എസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കുകയും തമിഴ്നാട് വാട്ടർ ആന്റ് ഡ്രെയിനേജ് ബോർഡ് (TWAD) എഞ്ചിനീയർമാരുമായി ചേർന്ന് അവ പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ്  മീണയോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തമിഴ്നാട് ജനത ഈ പ്രവർത്തനങ്ങൾ സ്വീകരിച്ചത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു. 

https://youtu.be/1jhaFehsyig?si=ZNHhxusw2ffX-PYa