
തമിഴ്നാട്ടിൽ തിരുനൽവേലിയിലും തൂത്തുക്കുടിയിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താറുമാറായ ജലവിതരണ സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ വി വേണു വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശ്രീമതി രൺവീർസിങ് സ്വാഗത് ഭണ്ടാരി IAS നോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റിയിലെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും അക്വയുടെ സംസ്ഥാന സെക്രട്ടറിയറ്റ് മെംപറുമായ സുരേഷ് കെ, ഇലക്ട്രോ മെക്കാനിക്കൽ ടീം ലീഡറും അക്വയുടെ സംസ്ഥാന പ്രസിഡന്റുമായ തംപി എസ്, അസിസ്റ്റന്റ് എഞ്ചിനീയറും അക്വയുടെ സെക്രട്ടറിയറ്റ് അംഗവുമായ സുനിൽ കെ ജെ, എക്സിക്യൂട്ടീവ് എഞ്ചിനീയറും അക്വ ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീ രാജു എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് വാട്ടർ സപ്ളൈ & ഡ്രെയിനേജ് ബോർഡ് എഞ്ചിയേഴ്സുമായി വെള്ളപ്പൊക്കത്തിൽ തകർന്ന ജലവിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ സാങ്കേതിക സഹായം നൽകുന്നതിനുള്ള ചർച്ചകൾ നടത്തി
