
അക്വ പാലക്കാട് ജില്ലാകമ്മിറ്റിയുടെ പ്രസ്താവന
യഥാസമയം വാട്ടർ ചാർജ്ജ് അടയ്ക്കാത്തതിനാൽ ഔദ്യോഗിക ഉത്തരവ് അനുസരിച്ച് വാട്ടർ കണക്ഷൻ ഡിസ്കണക്ട് ചെയ്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ മർദ്ദിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ട മീറ്റർ റീഡറായി കൃത്യനിർവഹണം നടത്തുന്ന ശ്രീ പ്രദീപിനെ തലയ്ക്കും കൈകൾക്കും ഏറ്റ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തിരുന്നു . പാലക്കാട് മുനിസിപ്പാലിറ്റിയിലെ വാർഡ് 10ൽ വാടകയ്ക്ക് താമസിക്കുന്ന കണ്സ്യൂമർ നമ്പർ PKD/7974 ൽ വെള്ളം ഉപയോഗിക്കുന്നവരിൽ നിന്നുമാണ് ഈ ഹീനകൃത്യം ഉണ്ടായത്. ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം വരുത്തിയെന്ന വകുപ്പ് പ്രകാരമുളള കേസിന്റെ തീവ്രത കുറയ്ക്കാൻ തന്റെ പ്രായമായ മാതാവിനെ പീഢിപ്പിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് കള്ളപരാതിയും ഈ വ്യക്തി നൽകിയിരിക്കുന്നു. ഇതിന് മർദ്ദനം നടത്തിയയാളുടെ ഭാര്യയായ അസിസ്റ്റൻറ് പബ്ളിക് പ്രോസിക്യൂട്ടർ സഹായം നൽകുകയും അതിന് എല്ലാ വിധ ഒത്താശയും പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ നല്കുകയും ചെയ്യുന്ന നടപടികളിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) പാലക്കാട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിക്കുന്നു. പ്രായമായ മാതാപിതാക്കൾ താമസിക്കുന്ന വീടിൻ്റെ വാട്ടർ ചാർജ്ജ് അടയ്ക്കുകയെന്ന പ്രാഥമിക കർത്തവ്യം പോലും നിർവഹിക്കാതെ ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ മർദ്ദിച്ച് കെട്ടിചമച്ച പീഢന പരാതി തയ്യാറാക്കിയ അഭിഭാഷകയുടെ പ്രവൃത്തി അഭിഭാഷക സമൂഹത്തിന് തന്നെ അപമാനകരമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി നിലനില്ക്കുന്ന ഒരു നിയമത്തെ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി വളച്ചൊടിച്ച് വക്രീകരിക്കുന്ന ഇവരും ഇതിന് കൂട്ടുനില്ക്കുന്ന ഒരുവിഭാഗം പോലീസ് അധികാരികളും പുരോഗമന കേരളത്തിന് തന്നെ അപമാനകരമാണ്.
മർദ്ദിച്ച ആൾക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയും മർദ്ദനമേറ്റയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് മുന്നോട്ട് കൊണ്ടു പോകുകയാണെങ്കിൽ ഭയപ്പാടില്ലാതേയും മാനഹാനി സംഭവിക്കുമെന്ന ഭയമില്ലാതേയും ഔദ്യോഗിക കൃത്യ നിർവഹണം നടപ്പാക്കാനാകുമെന്ന് ഉറപ്പു ലഭിക്കാതെ കുടിവെള്ളം വിതരണം നടക്കുകയില്ല എന്ന തീരുമാനം എടുക്കാൻ സ്വാഭാവികമായും ജീവനക്കാർ ബാധ്യസ്ഥമാകും.
ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് ജില്ലയിലെ ബന്ധപ്പെട്ട ഓഫീസർമെക്ക് മേൽ കണക്ഷൻ പുനസ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തിയ മാനവ വിഭവശേഷി ചീഫ് എഞ്ചിനീയരുടെ നടപടിയിൽ അക്വ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന. നിർണ്ണായ അവസരങ്ങളിൽ സങ്കുചിത താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കുന്ന ചീഫ് എഞ്ചിനീയർ ഓഫീസർമാരെ അക്ഷരർത്ഥത്തിൽ വഞ്ചിക്കുകയാണ് എന്നും കമ്മറ്റി വിലയിരുത്തി. വിഷയത്തിൽ ഇടപെട്ടുകൊണ്ട് ജീവനക്കാരുടെ സുരക്ഷയെ മുൻ നിർത്തി കണക്ഷൻ തല്കാലം പുനസ്ഥാപിക്കേണ്ടതില്ല എന്ന ശക്തമായ തീരുമാനം കൈകൊണ്ട അതോറിറ്റിയുടെ MD ശ്രീമതി ബൻഡാരി സ്വാഗതിന്റെ നിലപടിനെ അക്വ സംസ്ഥാന സമിതി സ്വാഗതം ചെയ്തു. അന്യായമായി ജീവനക്കാർക്കെതിരെ കേസ് എടുക്കുകയും ഓഫീസർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നോർത്ത് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി ഉണ്ടാകണമെന്നും, കള്ളകേസിന്ന് നിയമം ദുരുപയോഗം ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറുടെ പദവി പുനപരിശോധിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത അക്വ ജില്ല കമ്മറ്റി അഭിപ്രയപെട്ടു.
കുടിവെള്ള കണക്ഷൻ വിചേധിക്കുന്ന ജീവനക്കാർക്കെതിരെ ഉള്ള നിരന്തരമായ ആക്രമണത്തിൽ അക്വ സംസ്ഥാന സമിതിയും പ്രതിഷേധം അറിയിച്ചു. കള്ള കേസുമായി മുന്നോട്ട് പോകുകയും ജീവനക്കാരെ ജോലിക്കിടയിൽ മർദ്ദിച്ചതിന് ഉചിതമായ വകുപ്പ് പ്രകാരം കേസ് എടുക്കാൻ പോലീസ് സന്നദ്ധമായില്ല എങ്കിൽ മുഴുവൻ ജീവനക്കാരെയും ഒന്നിച്ചുചേർത്തുകൊണ്ട് ശക്തമായ പ്രക്ഷോഭം സംഘടിപിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ല കമ്മറ്റി താക്കീത് നൽകി.
അരുണ്കുമാർ A
7558812190
ജില്ല സെക്രട്ടറി
അക്വ
10/12/2023.
