സംഘടനാ വാർത്തകൾ

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ ഉടനെ നടത്തുക

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ ഉടനെ നടത്തുക

അക്വാ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന

അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഡി പി സി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും നടത്താത്തതിൽ അക്വ അതൃപ്തി അറിയിക്കുന്നു.

  വാട്ടർ അതോറിറ്റിയിലെ അസിസ്റ്റൻറ് എൻജിനീയറിൽ നിന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷന് വേണ്ടിയുള്ള ഡി പി സി ഓഗസ്റ്റ് മാസം ഒന്നാം തീയതി പൂർത്തീകരിച്ചിട്ടുള്ളതും, അതിൻറെ ഗസറ്റ് ഒരു മാസത്തിൽ കൂടുതൽ സമയം എടുത്ത്, സെപ്റ്റംബർ മാസം പത്താം തീയതി പ്രസിദ്ധീകരിച്ചിട്ടും ഉള്ളതും ആകുന്നു. എന്നാൽ ഗസറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഇന്നേക്ക് ഒരു മാസം തികയുന്നു. പലതവണ സംഘടനാ കത്തിലൂടെ ആവശ്യപ്പെട്ടിട്ടും ഓഫീസർമാരുടെ പ്രമോഷൻ സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ ഉദാസീനമായ സമീപനമാണ് മാനേജ്‌മെന്റ് പുലർത്തുന്നത് പ്രതിഷേധാർഹമാണ്, ഇത് തുടർന്നാൽ അധികാരികളുടെ മെല്ലെപോക്ക് നയത്തിനെതിരെ സംഘടനയ്ക്ക് സമരത്തിൻറെ പാത സ്വീകരിക്കേണ്ടതായി വരും. അതിനാൽ അർഹമായ പ്രമോഷൻ നടത്തുകയും, നിലവിലുള്ള ഒഴിവുകൾ നികത്തുകയും ചെയ്തു വാട്ടർ അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിനും, ജീവനക്കാരുടെ മനോവീര്യം ഉയർത്തുന്നതിനും ഉള്ള നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രമോഷൻ നടത്തുന്നതിന് അക്വ നൽകിയ കത്ത്  clickhere👆