സംഘടനാ വാർത്തകൾ

ലോക ജലദിന പരിപാടി

ലോക ജലദിന പരിപാടി

അക്വ നേച്ചർ കമ്മിറ്റിയുടെയും അക്വ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജലദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. 23/3/26 ഉച്ചക്ക് 2മണിക്ക് ശാസ്താംകോട്ട മുതുപിലാക്കാട് ഗവണ്മെന്റ് LVLP സ്കൂളിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജല ബോധവൽക്കരണ ക്ലാസും ജലദിന വാട്ടർ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 70ലേറെ കുട്ടികൾ രണ്ടു ക്ലാസ്സുകളിലായി പങ്കെടുത്തു. ക്വിസ് മത്സരത്തിനു ശ്രീ. സുരേഷ് കുട്ടപ്പൻ (Dy. CE, KWA ), ശ്രീ. സ്റ്റീഫൻ, ശ്രീ. രാജേഷ് ലാൽ, ശ്രീ. നന്ദു, ശ്രീമതി. മിനി K U എന്നിവർ നേതൃത്വം നൽകി. സ്കൂൾ HM ശ്രീമതി. സരസ്വതിയമ്മ ടീച്ചർ, അക്വ ജനറൽ സെക്രട്ടറി എസ്. തമ്പി എന്നിവർ സമ്മാനദാനം നിർവഹിച്ചു. അക്വ നേച്ചർ സംസ്ഥാന ചെയർമാൻ തുളസിധരൻ നന്ദി അറിയിച്ചു. തുടർന്ന് അഷ്ടമുടി കായൽ, മൺറോതുരുത്തു സന്ദർശനം നടത്തി. ജലദിന പ്രതിജ്ഞ ശ്രീ. സുരേഷ് കുട്ടപ്പൻ നടത്തി. ജലദിന സന്ദേശം അക്വ ജനറൽ സെക്രട്ടറി ശ്രീ. എസ്. തമ്പി അവതരിപ്പിച്ചു.