
കേരള വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അവധി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അക്വ നേതാക്കൾ ചീഫ് എഞ്ചിനീയർമാരുടെ ക്യാബിനിൽ കയറി പ്രതിഷേധിച്ചു. പ്ലസ് ടുവിന് ശേഷം മാസം നടക്കുന്ന എൻട്രൻസ് പരീക്ഷകൾക്ക് ബോംബെയിലുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ മകളെ അനുഗമിക്കാൻ ഏപ്രിൽ 1 ന് തന്നെ ആർജ്ജിതാവധി അപേക്ഷ സമർപ്പിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജെ ജെ എം പ്രിയോറിറ്റിസേഷൻ മീറ്റിങ് ഉണ്ടെന്ന കാരണം പറഞ്ഞ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് അക്വ നേതാക്കൾ ഇടപെടുകയും ലീവ് അനുവദിക്കുകയും ചെയ്യണമെന്ന് മാനേജിംഗ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. മാനേജിങ് ഡയറക്ടർ ഒന്ന് കൂടി ഡപ്യൂട്ടി ചീഫ് എഞ്ചിനീയറോട് സംസാരിച്ച് പരിഹരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വിഷയം സംസാരിക്കാൻ അക്വ ജനറൽ സെക്രട്ടറി വിളിച്ചിട്ട് ഫോൺ എടുക്കാൻ പോലും ബന്ധപ്പെട്ട ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ തയാറായില്ല. ഈ സാഹചര്യത്തിൽ അക്വ നേതാക്കൾ എച്ച് ആർ ഡി ചീഫ് എഞ്ചിനീയർ, പ്രോജക്ട് & ഓപ്പറേഷൻസ് വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരെ ക്യാബിനിൽ കയറി കാണുകയും പ്രതിഷേധം രേഖാ മൂലം അറിയിക്കുകയും ചെയ്തു . അക്വ സംസ്ഥാന ജനറൽ സെക്രട്ടറി തമ്പി എസ , സംസ്ഥാന ട്രെഷറർ രഞ്ജീവ് എസ് , സംസ്ഥാന സെക്രട്ടറിമാരായ ജോയ് എച്ച് ജോൺസ്, സരിത ഭാദുരി, വൈസ് പ്രസിഡന്റ് നിഷ ബി വി ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി ബൈജു , അനിൽ പി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മണിമഞ്ജുഷ കെ, റംസി ആസാദ്, ഹെഡ്ക്വാർട്ടേഴ്‌സ് ഏര്യാ സെക്രെട്ടറി അനിൽകുമാർ, ഹെഡ്ക്വാർട്ടേഴ്‌സ് ഏര്യാ പ്രസിഡന്റ് അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ നൽകിയത് .
