ആലപ്പുഴ ജില്ലയിൽ പെൻഷൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ്ണ സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലയിൽ പെൻഷൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ്ണ സംഘടിപ്പിച്ചു

പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 96 ദിവസമായി സമരം ചെയ്യുന്ന പെൻഷൻ സംഘടനകളുടെ സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടന്നു. ആലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്രീ. ശശിധരൻ നായർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ.ഹഷീർ സ്വാഗതം പറഞ്ഞു.