സൂപ്രണ്ടിങ്ങ് എഞ്ചിനീയർ തസ്തികയിലെ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റ നടപടിക്കെതിരെ അക്വ മുഖ്യമന്ത്രിക്ക് പരാതി നൽകി
വാട്ടർ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയമായ ജലഭവനിൽ മാത്രം 22 വർഷമായി ജോലി ചെയ്യുന്ന എഞ്ചിനീയറെ മാറ്റാതെ പരിരക്ഷയ്ക്ക് അർഹതയുള്ളവരെ ജില്ല വിട്ട് സ്ഥലംമാറ്റുന്ന ജലവിഭവവകുപ്പിന്റെ ട്രാൻസർ നോംസ് അട്ടിമറിക്കുന്ന നടപടിക്കെതിരെ അക്വ മുഖ്യമന്ത്രിക്ക് പരാതി നൽകി. സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരിനെ നാണംകെടുത്തുന്ന രീതിയിലുള്ള വിചിത്ര ഉത്തരവുകളാണ് ജലവിഭവവകുപ്പിൽ നിന്നുണ്ട...
