
ജീവജലം ജനങ്ങളുടെ അവകാശം -എം വി ജയരാജൻ
ആരോഗ്യകരമായ കുടിവെള്ളം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ അഭിപ്രായപ്പെട്ടു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു.
പ്രകൃതിയെ ചൂഷണം ചെയ്ത് കുടിവെള്ളത്തിൽ ഒരു വില്പനചരക്കാക്കി മാറ്റുന്ന ലോകവ്യാപകമായ കച്ചവടം നടക്കുന്ന കാലമാണ് ഇത്. എന്നാൽ ജലം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻറ് പുലർത്തുന്നത്. മനുഷ്യൻ ആധുനികവത്കരണത്തിന്റെ ഭാഗമായി പ്രകൃതിയെ നിരന്തരമായി തത്വ ഭീഷ കൂടാതെ ചൂഷണം ചെയ്യുന്നത് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഉൾപ്പെടെ വിപത്തുകൾക്ക് കുടിവെള്ള മേഖലയുടെ കച്ചവടവത്കരണം കാരണമാകും.
ജനാധിപത്യ ഗവൺമെൻ്റുകൾ പലപ്പോഴും കോർപ്പറേറ്റുകൾക്ക് അടിപണി ചെയ്യുന്ന ആഗോളീകരണ - ഉദാരവൽക്കരണ കാലത്ത് ഒരു ബദൽ നയമാണ് കേരളം പിന്തുടരുന്നത്. യൂണിയൻ ഗവൺമെൻറിൻറെ നിരന്തരമായ സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വായ്പയായി മൂലധനം എത്തിക്കാനും പിന്നീട് അതുവഴി സ്വകാര്യവൽക്കരണം നടപ്പിലാക്കാനും ഉള്ള നിർദ്ദേശങ്ങൾ സംസ്ഥാന ഗവൺമെൻറ്കൾക് മുൻപിൽ അവതരിപ്പിക്കപെടുന്നുണ്ട്.
ഭരണകൂടങ്ങൾ കോർപ്പറേറ്റുകളുടെ വാലാട്ടികളായി മാറുകയും 90% സമ്പത്തും ഏതാനും അതിസമ്പന്നരുടെ കയ്യിൽ കേന്ദ്രീകരിക്കുന്ന നവകാലിക സാഹചര്യത്തിൽ ദരിദ്രരായ ബഹുഭൂരിപക്ഷത്തിൻ്റെ അത്താണി ആകാൻ ആണ് ഈ ഗവൺമെൻറ് ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ആധുനിക ലോകത്തെ മികച്ച ജീവിത സാഹചര്യങ്ങൾ മുഴുവൻ ജനങ്ങൾക്കും അനുഭവവേദ്യമാക്കാൻവമ്പിച്ച സാമ്പത്തിക മുതൽമുടക്കാണ് ഗവൺമെൻറ് പൊതുമേഖലയിൽ നടപ്പാക്കുന്നത്. കിഫ്ബി ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളിലൂടെയാണ് ഇത് സാധിക്കുന്നത്. യൂണിയൻ സെക്രട്ടറി ഫെഡറൽ സംവിധാനത്തിൽ വലിയ കടന്നു കയറ്റമാണ് നടത്തുന്നത്. ജനക്ഷേമ പദ്ധതികൾക്ക് പകരം വർഗീയതയും വംശീയതയും വിപണനം ചെയ്യാനാണ് കേന്ദ്രഭരണം മുന്നണികൾ ശ്രമിക്കുന്നത്. ഇതര സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിന് ഒരിക്കലും ലഭിക്കുന്നില്ല. വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാറിന്റെ പരിഗണന അതിലും വലിയ ദുരന്തമായിരുന്നു. ഒരേ സമയം പ്രകൃതിവിഭക്തികൾ നേരിട്ട മറ്റു സംസ്ഥാനങ്ങളെ ആകെ സംരക്ഷിച്ചപ്പോൾ കേരളത്തെ മാറ്റിനിർത്തുകയാണ് ഉണ്ടായത്.
കുടിവെള്ളം ഉൾപ്പെടെയുള്ള മേഖലകളിൽ വൻതോതിൽ മുടക്കുന്നതിന് യൂണിയൻ സർക്കാറിന്റെ ഈ വിവേചന നയം തടസ്സം നിൽക്കുകയാണ്. സാമ്പത്തികമായി ഞെരുക്കി സംസ്ഥാന ഗവൺമെന്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളെ കോർപ്പറേറ്റുകളുടെ കാൽക്കീഴിലേക്ക് എത്തിക്കാനുള്ള നയങ്ങളെ പ്രതിരോധിക്കാൻ വാട്ടർ അതോറിറ്റിയിലെ ഓഫീസർമാരും ജീവനക്കാരും തയ്യാറാകണമെന്ന് എംവി വിജയരാജൻ അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയർമാൻ പി പുരുഷോത്തമൻ എംഎൽഎ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജലവിതരണം പൊതുമേഖലയിൽ സംരക്ഷിക്കപ്പെടണമെന്നും സ്വകാര്യവൽക്കരണത്തിലേക്ക് വായ്പാനിർദ്ദേശങ്ങൾ തള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
അക്വ സംസ്ഥാന പ്രസിഡണ്ട് തമ്പി എസ് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇ എസ് റിപ്പോർട്ടും ട്രഷറർ രഞ്ജീവ് എസ് വരവുചിലവ് കണക്കും അവതരിപ്പിച്ചു.
