
വാട്ടർ അതോറിറ്റി പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തുക
.
വാട്ടർ അതോറിറ്റി പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തണമെന്ന് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ.എ.റഹിം എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. നവലിബറൽ നയങ്ങളുടെ കാലഘട്ടത്തിൽ ഓഫീസർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ ഐക്യവും സമരവും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നവലിബറൽ നയങ്ങൾക്ക് കേരളത്തിന്റെ ബദൽ നടപ്പാക്കി കൊണ്ടിരിക്കുയാണ്. ഈ നയങ്ങൾക്ക് ശക്തി പകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്വ ജില്ലാ പ്രസിഡന്റ് മണിമഞ്ജുഷ അദ്ധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി ഹസീബ് എച്ച് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് തമ്പി എസ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ റംസി ആസാദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മനോജ്കുമാർ ആർ (KGOA), അനീഷ് പി (KSEBOA), അജയകുമാർ. പി. എസ്, വൈ. കെ. ഷാജി (KWAEU CITU), അക്വ ഭാരവാഹികളായ തമ്പി എസ്, രഞ്ജീവ് എസ്, ബൈജു.വി, ഷിഹാബുദ്ദീൻ, ആനന്ദൻ, സംസ്ഥാന അക്വ വനിതാ കമ്മിറ്റി ചെയർ പേഴ്സൺ നിഷ ബി വി, സരിത ഭാധുരി, അനിൽ പി, അനിൽ ആർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മണിമഞ്ജുഷ (പ്രസിഡന്റ്), ഹസീബ്. എച്ച് (സെക്രട്ടറി), റംസി ആസാദ് (ട്രഷറർ), അനിത. ആർ, സ്മിനേഷ് ഒ.ജി, വൈശാഖ് ജി (വൈസ് പ്രസിഡന്റുമാർ), അജേഷ് ആർ.ജി, അനിൽ കുമാർ എസ്, അരവിന്ദ് എച്ച്(ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ഉൾപ്പെടെ 18 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.