സംഘടനാ വാർത്തകൾ

അക്വ പത്തനംതിട്ട ജില്ലാ സമ്മേളനം

അക്വ പത്തനംതിട്ട ജില്ലാ സമ്മേളനം

നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചു ജല വിതരണം കാര്യക്ഷമമാക്കുക

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് പത്തനംതിട്ട ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. മുൻ എംഎൽഎ ശ്രീ

രാജു എബ്രഹാം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. അരുൺ കുര്യൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് കുമാർ പി കെ സ്വാഗതം പറഞ്ഞു. ശ്രീ. രാധാകൃഷ്ണൻ എൻ KGOA , ശ്രീ. ബൈജു ജി KSEBOA, ശ്രീ. ബിജു പി ആർ KWAEU (CITU), ശ്രീ രഞീവ് എസ്, (സംസ്ഥാന ട്രഷറർ അക്വാ), ശ്രി. ശിഹാബുദ്ദീൻ എ (സംസ്ഥാന സെക്രട്ടറി അക്വാ), സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീമതി ഹൈസൽ ഹാരിസൺ, ശ്രീ. മുഹമ്മദ് അറഫാത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ പ്രദീപ് കുമാർ പി കേ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. ഫിലിപ്പോസ് വർഗീസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സമ്മേളനത്തിൽ ശ്രീമതി.സതീ കുമാരി (പ്രസിഡൻ്റ്), ശ്രീ. രഘു രാജ് (സെക്രട്ടറി), ശ്രീ. അനിൽകുമാർ ആർ ഡി (ട്രഷറർ) എന്നിവർ ഭാരവാഹികൾ ആയി 13 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.