
എറണാകുളം ജില്ലയിൽ അക്വ ദിനം സമുചിതമായി ആചരിച്ചു. CE ഓഫീസിൽ അക്വ സംസ്ഥാന സമിതി അംഗം ശ്രീ. ഷൈജു തടത്തിൽ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഷാഹി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ പ്രകാശ് ചന്ദ്രൻ, ജില്ലാ ട്രഷറർ ശ്രീ വിനോദ് കുമാർ പി കെ എന്നിവർ സംസാരിച്ചു. ആലുവ ഹെഡ് വർക്കിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ സീന കെ കെ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അഖിൽ, ശ്രീമതി ജെയിൻ ശ്രീമതി സൗമ്യ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴയിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീമതി ബിന്ദു പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് ശ്രീ പ്രദീപ് വർഗീസ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എറണാകുളം പള്ളിമുക്ക് ക്യാമ്പസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീപ്രകാശ് ചന്ദ്രൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ശ്രീ അബ്ദുൽ സത്താർ, ജില്ലാ ട്രഷറർ ശ്രീ വിനോദ് കുമാർ പി കെ, ജില്ലാ കമ്മിറ്റിയംഗം ശ്രീമതി ഹേലോഷ്യ, ശ്രീ അജീഷ്, ശ്രീ ഷിബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു