സംഘടനാ വാർത്തകൾ

അക്വ കോഴിക്കോട് ജില്ലാതല വാട്ടർ ക്വിസ് മത്സരം സംഘടിപ്പിച്ചു

അക്വ കോഴിക്കോട് ജില്ലാതല വാട്ടർ ക്വിസ് മത്സരം സംഘടിപ്പിച്ചു

കോഴിക്കോട് 18.10.2024 ന് നടത്തിയ ജില്ലാ തല വാട്ടർ ക്വിസ് മത്സരം മികച്ച സംഘടനം ആയിരുന്നു. ആകെ 17ടീമുകൾ പങ്കെടുത്തു. അതിൽ 8 ടീം അവസാനറൗണ്ടിൽ മത്സരിച്ചു. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കാണികളും നല്ലതുപോലെ ഉണ്ടായിരുന്നു.  മനോജ്‌ കുമാർ കെ ജി യുടെ അധ്യക്ഷതയിൽ മത്സരം കോഴിക്കോട് SE ബിജു PC ഉൽഘാടനം ചെയ്യ്തു. ഡെപ്യൂട്ടി SE അൻസാർ എം. എസ്,  QC EE മുജീബ് എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്ടറി പി. സിനിത് സ്വാഗതവും ഡെമിൻ നന്ദിയും അറിയിച്ചു. ചീഫ് എഞ്ചിനീയർ (i/c ) ചന്ദ്രകുമാർ, SE ബിജു PC, അക്വ സെക്രട്ടറിയേറ്റ് അംഗം രവീന്ദ്രൻ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ സുരേഷ്. കെ. മികച്ച രീതിയിൽ കോഴിക്കോടും മത്സരം നിയന്ത്രിച്ചു. അക്വ സംസ്ഥാന ഭാരവാഹികളായ ടി. തുളസിധരൻ, ജയേഷ്, ഷിബിൻ, ആനന്ദൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.