Education

വാട്ടർ ചാർജ്ജ് കണക്കാക്കുന്നത് എങ്ങനെ ?

വാട്ടർ ചാർജ്ജ് കണക്കാക്കുന്നത് എങ്ങനെ ?

ഒരു മാസം ആകെ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് കണക്കാക്കിയാണ്
വെള്ളത്തിന്റെ ചാർജ്ജ് നിർണ്ണയിക്കുന്നത്.  പ്രതിമാസ വാട്ടർ ചാർജ്ജ്
കണക്കാക്കുന്നതിന് സർക്കാർ നിശ്ചയിക്കുന്ന വാട്ടർ താരിഫ് ആണ് അടിസ്ഥാനം.
നമ്മുടെ വീടുകളിൽ രണ്ട് മാസം കൂടുമ്പോഴാണ് സാധരണയായി മീറ്റർ റീഡിംഗ്
രേഖപ്പെടുത്തുന്നത്. ഇപ്രകാരം കൃത്യമായി രണ്ട് മാസത്തിലൊരിക്കൽ റീഡിംഗ്
രേഖപ്പെടുത്തിയാൽ വാട്ടർ ചാർജ്ജ് കണക്കാക്കാൻ എളുപ്പമാണ്. അത് താഴെ
നൽകിയിരിക്കുന്നു.

ഉദാഹരണം 1
മുൻ റീഡിംഗ് (1/3/2024) - 123
നിലവിലെ റീഡിംഗ്(1/5/2024) - 143
രണ്ട് മാസത്തെ ആകെ ഉപഭോഗം 143-123 = 20 ആണ്. ഇതിൽ
നിന്നും പ്രതിമാസ ഉപഭോഗം കണക്കാക്കാൻ ആകെ ഉപഭോഗത്തെ 2 കൊണ്ട്
ഹരിച്ചാൽ മതിയാകും
അതായത് 20/2=10. ഇവിടെ പ്രതിമാസ ഉപഭോഗം 10 കിലോലിറ്ററാണ്. ഇതിന്റെ ചാർജ്ജ്
എത്രയാണെന്ന് സർക്കാരിന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ ഉത്തരവ്
പ്രകാരമുള്ള ഗാർഹിക വാട്ടർ ചാർജ്ജ് ഇതോടൊപ്പമുള്ള പട്ടികയിൽ നൽകുന്നു.

ഉപഭോഗം വാട്ടർ ചാർജ്ജ് റിമാർക്സ് 
0 മുതൽ 5 കിലോ ലിറ്റർ (5000
ലിറ്റർ) വരെ
72.05 (മിനിമം തുക) 5 കിലോലിറ്റർ വരെ
എത്ര ഉപയോഗം
ആണെങ്കിലും മിനിമം തുക അടയ്ക്കേണ്ടതാണ്
 
5 മുതൽ 10 കിലോ ലിറ്റർ (10000
ലിറ്റർ) വരെ
 
72.05 + 14.41/ കിലോലിറ്റർ ആദ്യത്തെ 5 കിലോലിറ്ററിന്
72.05 രൂപയും 5 കിലോലിറ്ററിന് മുകളിൽ ഉപയോഗിക്കുന്ന ഓരോ
കിലോലിറ്ററിനും 14.41 രൂപയും. 
 
10 മുതൽ 15  കിലോ ലിറ്റർ (15000
ലിറ്റർ) വരെ
144.10 + 14.41/ കിലോലിറ്റർ ആദ്യത്തെ 10 കിലോലിറ്ററിന്
144.10 രൂപയും 10 കിലോലിറ്ററിന് മുകളിൽ ഉപയോഗിക്കുന്ന ഓരോ
കിലോലിറ്ററിനും 15.51 രൂപയും
15 മുതൽ 20 കിലോ ലിറ്റർ (20000
ലിറ്റർ) വരെ
16.62/കിലോലിറ്റർ ഉപയോഗിച്ച ഓരോ കിലോലിറ്ററിനും 16.62 രൂപ
20 മുതൽ 25 കിലോ ലിറ്റർ (25000
ലിറ്റർ) വരെ
17.72/കിലോലിറ്റർ ഉപയോഗിച്ച ഓരോ കിലോലിറ്ററിനും 17.72 രൂപ
25 മുതൽ 30 കിലോ ലിറ്റർ (30000
ലിറ്റർ) വരെ
19.92/കിലോലിറ്റർ ഉപയോഗിച്ച ഓരോ കിലോലിറ്ററിനും 19.92 രൂപ
30 മുതൽ 40 കിലോ ലിറ്റർ (40000
ലിറ്റർ) വരെ
23.23/കിലോലിറ്റർ ഉപയോഗിച്ച ഓരോ കിലോലിറ്ററിനും 23.23 രൂപ
40 മുതൽ 50 കിലോ ലിറ്റർ (50000
ലിറ്റർ) വരെ
25.44/കിലോലിറ്റർ ഉപയോഗിച്ച ഓരോ കിലോലിറ്ററിനും 25.44 രൂപ
50 കിലോലിറ്ററിന് മുകളിൽ 1272 + 54.10/ കിലോലിറ്റർ ആദ്യത്തെ 50 കിലോലിറ്ററിന്
1272 രൂപയും 50 കിലോലിറ്ററിന് മുകളിൽ ഉപയോഗിക്കുന്ന ഓരോ
കിലോലിറ്ററിനും 54.10 രൂപയും. 

മേൽ ഉദാഹരണത്തിൽ 10 കിലോലിറ്ററിന്റെ വാട്ടർ ചാർജ്ജ് കണക്കാക്കാൻ                                                                                                             

  പട്ടിക നോക്കുക. 5  മുതൽ  10 വരെ കിലോലിറ്റർ ഉപയോഗത്തിന് ആദ്യത്തെ               

 5 കിലോലിറ്ററിന് 72.05 രൂപയും 5 കിലോലിറ്ററിന് മുകളിൽ ഉപയോഗിക്കുന്ന     

 ഓരോ കിലോലിറ്ററിനും 14.41 രൂപയും പ്രകാരം 72 .05 + 14 .41 X 5 = 144 .10 

 രൂപയാണ്.ഇത് 1 മാസത്തെ ചാർജാണ്  . ഈ ഉപഭോഗത്തിന്റെ ദ്വൈമാസ

 ചാർജ്ജ് കാണാൻ ഇതിനെ 2 കൊണ്ട് ഗുണിച്ചാൽ മതിയാകും

അതായത് 144.10 X 2 = 288.20 രൂപ  

 ഉദാഹരണം 1 പ്രകാരം റീഡിംഗ് രൂപപ്പെട്ടാൽ ദ്വൈമാസ വാട്ടർ ചാർജ്ജ് 288.20 

 രൂപയാണ്‌. ഇതോടൊപ്പം ഇൻസ്‌പെക്ഷൻ ചാർജ് 4 രൂപയും ചേർത്ത് ആകെ 

  292 രൂപ 20 പൈസ ബിൽ തുക രൂപപ്പെടും.

ഈ കണക്ഷനുള്ള വീട്ടിൽ വാട്ടർ അതോറിറ്റിയുടെ ഡ്രെയിനേജ് കണക്ഷൻ ഉണ്ടെങ്കിൽ താഴെപ്പറയുന്ന സീവറേജ് ചാർജ് കൂടി അടയ്ക്കണം  

ജല ഉപഭോഗം സീവറേജ് ചാർജായി അടയ്ക്കേണ്ട തുക
പ്രതിമാസം 25 കിലോലിറ്റർ വരെ വാട്ടർ ചാർജ്ജിന്റെ 11.02 ശതമാനം
പ്രതിമാസം 25 മുതൽ 50 കിലോലിറ്റർ വരെ  വാട്ടർ ചാർജ്ജിന്റെ 25 ശതമാനം + 50 രൂപ ഫിക്സഡ് ചാർജ്
പ്രതിമാസം 50 കിലോലിറ്ററിന് മുകളിൽ വാട്ടർ ചാർജ്ജിന്റെ 50 ശതമാനം +100 രൂപ ഫിക്സഡ് ചാർജ്ജ്

മേൽ ഉദാഹരണത്തിൽ പ്രതിമാസ ഉപഭോഗം 25 കിലോലിറ്ററിൽ താഴെ ആയതിനാൽ വാട്ടർ ചാർജ്ജിന്റെ 11.02 ശതമാനം തുകയായ 

288.20 × 11.02/100 =31.76 രൂപ കൂടി ചേർത്ത് 320 രൂപയ്ക്കുള്ള ബിൽ തുക അടയ്ക്കേണ്ടതാണ് 

 പുതിയ വാട്ടർ കണക്ഷനിലെ ബില്ല് റീഡിംഗ് പ്രകാരമാണോ ? 👉 Clickhere

അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ? 👉 Click Here

See Government Order