Education

അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ?

അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ?

അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ?

ഒരു വാട്ടർ കണക്ഷനിൽ ഏതെങ്കിലും കാരണത്താൽ റീഡിംഗ് എടുക്കാതിരിക്കുകയും തുടർന്നുള്ള ദ്വൈമാസ റീഡിംഗുകൾ എടുക്കുകയും ചെയ്‌താൽ റീഡിംഗ് ലഭ്യമായതിനു ശേഷം വരുന്ന രണ്ടാമത്തെ ബില്ലിലാണ് അഡ്ജസ്റ്റ്മെന്റ് തുക രൂപപ്പെടുന്നത് അതിന്റെ ഉദാഹരണം താഴെ നൽകുന്നു

5/5/2024 ലെ റീഡിംഗ് - 12 കിലോലിറ്റർ/ യൂണിറ്റ്

5/7/2024 ലെ റീഡിംഗ് - 30 കിലോലിറ്റർ/ യൂണിറ്റ്

5/9/2024 ലെ റീഡിംഗ് - ഡോർ ലോക്കഡ് (DL)

5/11/2024 ലെ റീഡിംഗ് -50 കിലോലിറ്റർ/ യൂണിറ്റ്

5/1/2025 ലെ റീഡിംഗ് - 62 കിലോലിറ്റർ/ യൂണിറ്റ്

എന്നിങ്ങനെ ആണെങ്കിൽ അഡ്ജസ്റ്റ്മെന്റ് തുക 5/1/2025 ലെ ബില്ലിലായിരിക്കും ലഭിക്കുക

5/7/2024 ലെ ബിൽ തുക താഴെപ്പറയും പ്രകാരമാണ് ലഭിക്കുക

മുൻ റീഡിംഗ് - 12 കിലോലിറ്റർ

നിലവിലെ റീഡിംഗ് - 30 കിലോലിറ്റർ

ആകെ ഉപഭോഗം =18 കിലോലിറ്റർ

പ്രതിമാസ ഉപഭോഗം = 9 കിലോലിറ്റർ

ദ്വൈമാസ വാട്ടർ ചാർജ്ജ് = 263.38 രൂപ

5/9/2024 ലെ റീഡിംഗ് - ഡോർ ലോക്കഡ് (DL)

ഡോർ ലോക്ക്ഡ് /നോട്ട് സീൻ/ തുടങ്ങി റീഡിംഗ് ലഭ്യമാകാത്ത സാഹചര്യത്തിൽ ഉപഭോക്താവിന് ഏറ്റവും ഒടുവിൽ ലഭ്യമായ 9 കിലോലിറ്റർ ശരാശരി പ്രകാരം ബിൽ നൽകും 5/9/2024 ലെ ഡോർ ലോക്ക്ഡ് റീഡിംഗ് പ്രകാരം മുൻ ശരാശരി പ്രകാരമുള്ള 263.38 രൂപയുടെ ബില്ല് ഉപഭോക്താവിന് നൽകും.

ഇനി 5/11/2024 ൽ 50 കിലോലിറ്ററാണെങ്കിലും ഉപഭോക്താവിന് ഏറ്റവും ഒടുവിൽ ലഭ്യമായ 9 കിലോലിറ്റർ ശരാശരി പ്രകാരമുള്ള 263.38 രൂപയുടെ ബില്ലാണ് വീണ്ടും നൽകുക. ഇതിന് കാരണം 4 മാസത്തെ ഉപഭോഗം കണക്കാക്കി ബില്ല് ചെയ്യാനുള്ള റെക്കാണർ (അഥവാ ടേബിൾ ) മീറ്റർ റീഡർക്ക് ലഭ്യമല്ല എന്നതാണ്. ഈ റീഡിംഗ് എഴുതിയെടുത്ത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുമ്പോഴാണ് ശരിയായ ഉപഭോഗം പ്രകാരമുള്ള ബില്ലിംഗ് നടക്കുന്നത്. കമ്പ്യൂട്ടർ 4 മാസത്തെ ഉപഭോഗം കണ്ടെത്തി ഇക്കാലയളവിലുള്ള പ്രതിമാസ ഉപഭോഗം കണക്കാക്കും. ഇവിടെ 5/11/2024 ൽ 50 ഉം 5/7/2024 ൽ 30 കിലോലിറ്ററുമാണ്. ആകെ ഉപഭോഗം 50-30=20 കിലോലിറ്ററാണ്. ഇതിൽ നിന്ന് പ്രതിമാസ ഉപഭോഗം കണക്കാക്കാൻ 20 നെ 4 കൊണ്ട് ഹരിച്ചാൽ മതിയാകും 20/4=5 കിലോലിറ്ററാണ് പ്രതിമാസ ഉപഭോഗം.

ഇതിന്റെ പ്രതിമാസ വാട്ടർ ചാർജ്ജ് 72.05 രൂപ പ്രകാരം നാല് മാസത്തേക്ക് 72.05 X 4=288.2 രൂപയാണ് വാട്ടർ ചാർജ്ജ്. നാല് മാസത്തെ ഇൻസ്‌പെക്ഷൻ ചാർജ്ജ് 8 രൂപയും ചേർത്ത് 296 രൂപയുടെ ബിൽ തുകയാണ് വരേണ്ടിയിരുന്നതെങ്കിലും ഇക്കാലയളവിൽ 267 + 267 = 534 രൂപയുടെ ബില്ല് നൽകിയിരുന്നു. ഈ വ്യത്യാസമാണ് അഡ്ജസ്റ്റ്മെന്റ് തുകയായി വരുന്നത്

534-296=238 രൂപ

അഡ്ജസ്റ്റ്മെന്റ് തുക= 238 രൂപ

മേൽ വിവരിച്ച കാര്യങ്ങൾ താഴെ പട്ടികയിൽ നൽകുന്നു  

റീഡിംഗ് തിയതി ഉപഭോഗം ഉപഭോകതാവിന് നൽകുന്ന ബില്ലിലെ തുക റീഡിംഗ് പ്രകാരം ബില്ല് ചെയ്തിരുന്നുവെങ്കിൽ അടയ്‌ക്കേണ്ടിയിരുന്ന തുക അഡ്ജസ്റ്റ്മെന്റ് തുക
5/5/2024 12 കിലോലിറ്റർ      
5/7/2024 30 കിലോലിറ്റർ 267  267  
5/9/2024 ഡോർ ലോക്കഡ് (DL) 267  -  
5/11/2024 50 കിലോലിറ്റർ 267 296 (റീഡിംഗ് പ്രകാരം ലഭ്യമായ 4 മാസത്തെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള ബില്ല് )  
5/1/2025 62 കിലോലിറ്റർ/ യൂണിറ്റ് 177-238+4= -57 177

267+267-296=238

രൂപ അധികമായി അടച്ചതിനാൽ അത് മൈനസ് ബില്ല് ആയി രൂപപ്പെടും

-238 Adjustment Amount