
ദ്വൈമാസ വാട്ടർ ചാർജ്ജ് കണക്കാക്കുന്ന രീതി ഇതോടൊപ്പമുള്ള ലിങ്കിൽ വിവരിച്ചിട്ടുണ്ട്. (click here) എന്നാൽ ഒരു പുതിയ വാട്ടർ കണക്ഷൻ എടുത്ത് കഴിഞ്ഞ് ആദ്യം ലഭിക്കുന്ന ബില്ലുകൾ റീഡിംഗുകൾ പ്രകാരമല്ല.
കണക്ഷൻ എടുക്കുമ്പോൾ വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് പ്രതിമാസം 4 കിലോലിറ്റർവെള്ളം ആവശ്യമാണ് എന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ഒരു വീട്ടിൽ 5 പേരുടെ ഉപയോഗം ഉള്ളതായി കണക്കാക്കി പ്രതിമാസം 20 കിലോലിറ്റർ ഉപഭോഗം അനുസരിച്ചുള്ള ബില്ലായിരിക്കും മിക്ക ഗാർഹിക കണക്ഷനിലും ആദ്യം ലഭിക്കുന്നത് . അതുപ്രകാരം ബില്ലിലെ ദ്വൈമാസ ഉപഭോഗം 40 കിലോലിറ്ററായിരിക്കും. അതിന്റെ തുക കണക്കാക്കുന്നത് താഴെപ്പറയും പ്രകാരമാണ്.
ഉദാഹരണം
കണക്ഷൻ എടുത്ത തിയതി - 5/ 3 / 2024 (റീഡിംഗ് ൦ കിലോലിറ്റർ)
ആദ്യ റീഡിംഗ് എടുക്കുന്ന തിയതി 5/ 5 / 2024 (റീഡിംഗ് 12 കിലോലിറ്റർ) ആണെങ്കിൽ ആദ്യമായി ലഭിക്കുന്ന ബില്ലിലെ തുക എത്ര ?
നേരത്തെ വിവരിച്ച പ്രകാരം ആദ്യ ബില്ല് 20 കിലോലിറ്റർ ഉപഭോഗം കണക്കാക്കി ഉള്ളതായിരിക്കും.
15 മുതൽ 20 കിലോലിറ്റർ പ്രതിമാസ ഉപഭോഗത്തിന് ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും 16.62 രൂപ ആയതിനാൽ 20 കിലോലിറ്റർ ഉപയോഗത്തിന് 20 X 16.62 = 332. 40 രൂപ പ്രതിമാസം കണക്കാക്കി 332 .40 X 2 =664 .80 രൂപയുടെ ദ്വൈമാസ വാട്ടർ ചാർജ്ജ് രൂപപ്പെടും.
ഒരു മാസം 2 രൂപ ഇൻസ്‌പെക്ഷൻ ചാർജ്ജ് കണക്കാക്കി 2 മാസം 4 രൂപയും ചേർത്ത് 668 .80 രൂപയുടെ ബില്ലാണ് കണക്ഷൻ എടുത്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് റീഡിംഗ് എടുത്താൽ ലഭ്യമാവുക.
ഇവിടെ കുറഞ്ഞ ഉപഭോഗം (പ്രതിമാസം 6 കിലോലിറ്റർ) ആയിരുന്നിട്ട് കൂടി ലഭിച്ച ഉയർന്ന തുകയ്ക്കുള്ള ബില്ലിലെ അഡ്ജസ്റ്റ്മെന്റ് അടുത്ത ബില്ലിൽ ലഭിക്കും.
അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ?
പുതിയ കണക്ഷനിലെ ആദ്യ ബില്ല് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന മേൽ വിവരിച്ചുവല്ലോ
പ്രസ്തുത കണക്ഷനിൽ പ്രസ്തുത കണക്ഷനിൽ പ്രതിമാസ ഉപയോഗം വെറും 6 കിലോലിറ്ററായിട്ടും ( 6 യൂണിറ്റ് ) ഉയർന്ന ഉപഭോഗമായ 20 കിലോലിറ്റർ പ്രകാരമുള്ള ബില്ല് ലഭിച്ചതായി കണ്ടുവല്ലോ. എന്നാൽ റീഡിംഗ് പ്രകാരമായിരുന്നു ബില്ല് ചെയ്തിരുന്നതെങ്കിൽ അടയ്‌ക്കേണ്ട തുക താഴെപ്പറയും പ്രകാരമാണ്.
കണക്ഷൻ എടുത്ത ദിവസത്തെ (5/3/2024) ലെ റീഡിംഗ് - 0
കണക്ഷൻ എടുത്ത് രണ്ട് മാസം കഴിഞ്ഞുള്ള റീഡിംഗ് - 12 കിലോലിറ്റർ
പ്രതിമാസ ഉപഭോഗം - 12/2 = 6 കിലോലിറ്റർ
5 കിലോലിറ്ററിനും 10 കിലോലിറ്ററിനും ഇടയിലാണ് ഉപഭോഗമെങ്കിൽ 5 കിലോലിറ്ററിന് 72.05 രൂപയും അതിന് മുകളിൽ ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും 14.41 രൂപയും പ്രകാരം 6 കിലോലിറ്ററിന്
72.05 + 14.41 = 86. 46 രൂപ
അതായത് പ്രതിമാസ വാട്ടർ ചാർജ്ജ് - 86.46 രൂപ പ്രകാരം രണ്ട് മാസത്തെ വാട്ടർ ചാർജ്ജ് 86.46 X 2 = 172.92 രൂപ
ശരിയായ ഉപഭോഗം പ്രകാരം അടയ്‌ക്കേണ്ട കണക്ഷനിൽ ആദ്യ ബില്ലിൽ കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കി 664.80 രൂപ ആവശ്യപ്പെട്ടിരുന്നു. ഇവിടെ അധികമായി ആവശ്യപ്പെട്ട തുക 664.80 - 172.92 = 484.88 രൂപ. ഇവിടെ അധികമായി ആവശ്യപ്പെട്ട തുകയായ 484.88 രൂപ അടുത്ത ബില്ലിൽ അഡ്ജസ്റ്റ്മെന്റ് തുകയായി (-484.88) രൂപ ലഭിക്കും.
ഉദാഹരണം
രണ്ടാമത്തെ റീഡിംഗ് 5/7/2024 ന് - 30 കിലോലിറ്റർ
മുൻ റീഡിംഗ് 5/5/2024 ന് - 12 കിലോലിറ്റർ
ആകെ ഉപഭോഗം -18 കിലോലിറ്റർ
പ്രതിമാസ ഉപഭോഗം - 9 കിലോലിറ്റർ
5 കിലോലിറ്ററിനും 10 കിലോലിറ്ററിനും ഇടയിലാണ് ഉപഭോഗമെങ്കിൽ 5 കിലോലിറ്ററിന് 72.05 രൂപയും അതിന് മുകളിൽ ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും 14.41 രൂപയും പ്രകാരം 9 കിലോലിറ്ററിന്
72.05 + 14.41 X 4 = 129.69 രൂപ
ദ്വൈമാസ ബില്ല് = 129.69 X 2 = 259.38 രൂപ
ഈ ബിൽ തുകയോടൊപ്പം മുൻ ബിൽ അഡ്ജസ്റ്റ്മെന്റ് -484.88 രൂപ കൂടി രണ്ടാമത്തെ ബില്ലിൽ രേഖപ്പെടുത്തും
ആയതിനാൽ പുതിയ ബില്ലിൽ താഴെപ്പറയുന്ന രീതിയിൽ ലഭിക്കും
ഇപ്പോഴത്തെ റീഡിംഗ് - 30 കിലോലിറ്റർ
മുൻ റീഡിംഗ് - 12 കിലോലിറ്റർ
ആകെ ഉപഭോഗം - 18 കിലോലിറ്റർ
വാട്ടർ ചാർജ്ജ് - 259.38 രൂപ
ഇൻസ്‌പെക്ഷൻ ചാർജ്ജ് - 4 രൂപ
മുൻ ബിൽ അഡ്ജസ്റ്റ്മെന്റ് - (-484.88 രൂപ )
ആകെ അടയ്‌ക്കേണ്ട ബിൽ തുക - (-221.50 രൂപ )
അതായത് പ്രസ്തുത മാസം ലഭിക്കുന്ന ബില്ല് പ്രകാരം തുക അടയ്‌ക്കേണ്ടതില്ല എന്നാണ്. മൈനസ് (-) തുക മാറുന്നത് വരെ ബില്ല് അടയ്‌ക്കേണ്ടതില്ല