കോളറ അറിയാം പ്രതിരോധിക്കാം
കേരളം ദീർഘകാലത്തെ മികച്ച ആരോഗ്യ പ്രവർത്തനങ്ങളിലൂടെ ഇല്ലാതാക്കിയ കോളറ വീണ്ടും കേരളത്തിൻ്റെ ചിലഭാഗങ്ങളിൽ ഉണ്ടായ സാഹചര്യത്തിൽ കോളറയെ പറ്റി ചിലത് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയി...