നിങ്ങൾ എപ്പോഴെങ്കിലും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവിടേക്ക് എങ്ങനെ ആണ് സാധനങ്ങൾ എത്തിക്കുന്നത് എന്ന് അറിയാമോ?
നമുക്ക് ഇപ്പോൾ വയനാട് നടക്കുന്നത് എങ്ങനെ എന്ന് നോക്കാം. വയനാട് ജില്ലയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം വസ്തുക്കൾ ആളുകൾ വഴിയും / സ്ഥാപനങ്ങൾbവഴിയും / സംഘടനകൾ വഴിയും ... അയക്കുന്നുണ്ട്. ഇത് എല്ലാം ഒരു കളക്ഷൻ പോയിന്റിൽ ആണ് എത്തുന്നത്. നേരിട്ട് ക്യാമ്പുകളിൽ ഒന്നും സ്വീകരിക്കുന്നില്ല.
ഇത്തരത്തിൽ കളക്ഷൻ സെന്ററിൽ എത്തുന്ന സാധങ്ങൾ എല്ലാം ഒരു രജിസ്റ്ററിൽ സൂക്ഷിക്കും. അതിനു ശേഷം ഓരോ ക്യാമ്പുകളിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ കളക്ഷൻ സെന്ററിൽ അറിയിക്കും. കളക്ഷൻ സെന്ററിൽ നിന്നും ക്യാമ്പിൽ നിന്നും ആവശ്യപ്പെട്ട സാധനങ്ങൾ എത്തിച്ചുകൊടുക്കും. ഇല്ലാത്തവ ഒരു ലിസ്റ്റ് ആക്കും. ഇതാണ് ഈ പ്രവർത്തനങ്ങളുടെ ചുരുക്കം. ഇതിനു ഒക്കെ ചുമതലപെട്ട ഉദ്യോഗസ്ഥർ ഉണ്ട് അവരുടെ അനുമതി ഇല്ലാതെ ഒന്നും തന്നെ നടക്കില്ല.
ഇത് എല്ലാം പേപ്പറിൽ എഴുതി ആണ് പലപ്പോഴും നമ്മുടെ ക്യാമ്പുകളിൽ ചെയ്യാറുള്ളത്, ചില സ്ഥലങ്ങളിൽ എക്സൽ ഉപയോഗിക്കും, അതും വൃത്തിക്ക് ഉപയോഗിക്കാൻ അറിയില്ലേൽ എല്ലാം കുളം ആവും. വയനാടും ആദ്യമൊക്കെ ഇങ്ങനെ ആയിരുന്നു ചെയ്തത്.
എന്നാൽ ഇപ്പോൾ എല്ലാം കൂടെ മാനേജ് ചെയ്യാൻ ഒരു ERP സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം വഴി ക്യാമ്പിലേക്ക് എന്തൊക്കെ വേണം എന്ന് റിക്വസ്റ്റ് ചെയ്യാം. കളക്ഷൻ സെന്ററിൽ എന്തൊക്കെ സ്റ്റോക്ക് ഉണ്ട് എന്ന് അറിയാം. ഇനി എന്തൊക്കെ സാധങ്ങൾ ആവശ്യം ഉണ്ട് എന്ന് അറിയാം. തുടങ്ങി നമുക്ക് ഒറ്റ ക്ലിക്കിൽ തന്നെ പല റിപ്പോർട്ടും ലഭിക്കും.
ഇത് വഴി വസ്തുക്കൾ വേസ്റ്റ് ആവുന്നത് ഇല്ലാതാക്കാൻ പറ്റും, ഉദ്യോഗസ്ഥർക്ക് വളരെ എളുപ്പത്തിൽ സ്‌ട്രെസ് ഫ്രീ ആയി മാനേജ് ചെയ്യാൻ പറ്റും, സുതാര്യത ഉറപ്പാക്കാൻ പറ്റും തുടങ്ങി ധാരാളം ഗുണം ഉണ്ട്.
വയനാട്ടിൽ ഈ സംവിധാനം ഒക്കെ ഒരുക്കികൊടുത്തത് ഒരു കാലത്ത് അനാവശ്യമായി ഹേറ്റ് ക്യാമ്പിനു വിധേയമായ ഒരു കമ്പനി ആണ്, പേര് ഫെയർ കോഡ് നമ്മുടെ നാട്ടിൽ നിന്നും വളർന്നു വന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ്. കൊറോണ കാലത്ത് ബീവറെജിൽ മദ്യം വാങ്ങാൻ വേണ്ടി BevQ എന്ന ആപ്പ് ഡെവലപ്പ് ചെയ്തവരാണ്, KSEB യുടെ ആപ്പ് ഡെവലപ്പ് ചെയ്തവർ ആണ്,... അവരാണ് വയനാടിനു വേണ്ടി ഈ സംവിധാനം ഒരുക്കി നൽകിയതും. ചിലർ അങ്ങനെയാണ് നിങ്ങൾ എത്ര ഒക്കെ എഴുതി തോൽപ്പിക്കാൻ ശ്രമിച്ചാലും തളർന്നു പോവില്ല. അവർ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുക്ക് വേണ്ടി മുന്നിൽ തന്നെ ഉണ്ടാവും❤️