ജില്ലയിലെ ജലജീവൻ മിഷൻ പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കുക - അക്വ കോട്ടയം ജില്ലാ കൺവെൻഷൻ
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ)കോട്ടയം ജില്ലാ കൺവെൻഷൻ 2024 മേയ് 29ന് നടന്നു. കോട്ടയം സർക്കിൾ ഓഫീസ് പരിസരത്തുള്ള കെഡബ്ല്യുഎ പെൻഷൻ ഹാളിൽ ചേർന്ന യോഗം സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തിൽ സൂക്ഷ്മനീർത്ത...