ഹൈഡ്രജൻ ഹാക്കത്തോണിൽ അവതരിപ്പിച്ച ആശയം
പ്രതിദിനം 60 മുതൽ 70 ദശലക്ഷം ലിറ്റർ വെള്ളം മാലിന്യത്തിൽ നിന്ന് സംസ്കരിച്ച് ശുദ്ധീകരിച്ച് പുറന്തള്ളുന്ന 107 എം.എൽ.ഡി (MLD) മുട്ടത്തറ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നാണ് ഞങ്ങളുടെ ആശയം തുടങ്ങുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് മുട്ടത്തറയ്ക്ക് സമീപത്തുള്ള പ്ലാൻറ് ഒരു ദിവസം സന്ദർശിക്കുകയും, ശുദ്ധീകരിച്ച വെള്ളം തൊട്ടടുത്തുള്ള പാർവതി പുത്തനാറിൽ ഒഴുക്കി കളയുന്ന കാഴ്ചയുമാണ് കണ്ടത്. ഇതിൽ നിന്നാണ് എന്തുകൊണ്ട് ഈ വെള്ളം മറ്റൊരു രീതിയിൽ ഉപയോഗിച്ചു കൂടാ എന്ന ചിന്ത ഉടലെടുത്തത്. അങ്ങനെയാണ് ആ വെള്ളത്തിൽ നിന്ന് സൗരോർജം വഴി ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാം എന്നും അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ വ്യാവസായിക ആവശ്യങ്ങൾക്കും ട്രാൻസ്പോർട്ടേഷൻ മേഖലയിലും അതുപോലെതന്നെ സൗരോർജത്തെ ഹൈഡ്രജന്റെ രൂപത്തിൽ ശേഖരിക്കുവാനും കഴിയുമെന്ന ചിന്ത വന്നത്. ഇതൊരു മാതൃകയാക്കികൊണ്ട് രാജ്യത്തുടനീളമുള്ള സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റുകളിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെട്ടാൽ നമ്മുടെ രാജ്യത്തിന് ഹൈഡ്രജൻ ഉൽപാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. കൂടാതെ നിലവിൽ മറ്റു വാണിജ്യ മൂല്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റുകൾക്ക് ഹരിത ഹൈഡ്രജൻ ഉൽപ്പാദന കേന്ദ്രങ്ങളായി മാറാനും കഴിയും. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുക (Waste to Energy) എന്ന ആശയമാണ് ഇവിടെ നമ്മൾ മുന്നോട്ടുവയ്ക്കുന്നത്.
ടീം അംഗങ്ങൾ
ഡോ. സി ശ്രീകാന്ത് (ഡിപ്പാർട്മെൻറ് ഹെഡ്, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ,കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ )
ശ്രീ. അനസ് എസ് ആർ (അസിസ്റ്റന്റ് പ്രൊഫസർ, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ,കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ )
ശ്രീമതി. ബീനു മേരി പണിക്കർ ((അസിസ്റ്റന്റ് പ്രൊഫസർ, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ,കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ )
ശ്രീ.അഭിലാഷ് ആർ എസ് (അസിസ്റ്റന്റ് പ്രൊഫസർ, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ )
ശ്രീമതി.ശാലിനി എം വേണുഗോപാൽ (അസിസ്റ്റന്റ് പ്രൊഫസർ, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ,കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ )