മുട്ടത്തറയിൽ പുറന്തള്ളുന്ന സംസ്കരിച്ച വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ നിർമ്മിച്ച് സൗരോർജ്ജം സംഭരിക്കുന്ന പദ്ധതിയുമായി മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്
ഹൈഡ്രജൻ ഹാക്കത്തോണിൽ അവതരിപ്പിച്ച ആശയം പ്രതിദിനം 60 മുതൽ 70 ദശലക്ഷം ലിറ്റർ വെള്ളം മാലിന്യത്തിൽ നിന്ന് സംസ്കരിച്ച് ശുദ്ധീകരിച്ച് പുറന്തള്ളുന്ന 107 എം.എൽ.ഡി (MLD) മുട്ടത്തറ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നാണ് ഞങ്ങളുടെ ആശയം തുടങ്ങുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് മുട്ടത്തറയ്ക്ക് സമീപത്തുള്ള പ്ലാൻറ് ഒരു ദിവസം സന്ദർശിക്കുകയും, ശുദ്ധീകരിച്ച വെള്ളം തൊട്ടടുത്തുള്ള പാർവതി പുത്തനാറിൽ ഒഴുക്കി കളയുന്ന കാഴ...