Projects

ജില്ലയിലെ ജലജീവൻ മിഷൻ പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കുക - അക്വ കോട്ടയം ജില്ലാ കൺവെൻഷൻ

ജില്ലയിലെ ജലജീവൻ മിഷൻ പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കുക - അക്വ കോട്ടയം ജില്ലാ കൺവെൻഷൻ

         അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ)കോട്ടയം ജില്ലാ കൺവെൻഷൻ 2024 മേയ് 29ന് നടന്നു. കോട്ടയം സർക്കിൾ ഓഫീസ് പരിസരത്തുള്ള കെഡബ്ല്യുഎ പെൻഷൻ ഹാളിൽ ചേർന്ന യോഗം സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

         കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തിൽ സൂക്ഷ്മനീർത്തങ്ങളുടെ പരിപാലനം, പാരിസ്ഥിതിക അവബോധത്തോടെയുള്ള ജീവിതരീതികൾ തുടങ്ങി ഏറെ വിഷയങ്ങൾ സ്പർശിക്കുന്ന അദ്ദേഹത്തിന്‍റെ ഉദ്ഘാടനപ്രസംഗം കൺവെൻഷന് ആവേശം പകരുന്നതായിരുന്നു. 

         കൺവെൻഷനിൽ അക്വ ജില്ലാ പ്രസിഡൻ്റ് എൻഐ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അക്വ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസിധരൻ ടി, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി ടിഡി ജോസുകുട്ടി, അക്വ സംസ്ഥാന സെക്രട്ടറി ജോയ് എച്ച് ജോൺസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സുരേഷ് കെ, ബൈജു വി, ജില്ലാ വൈസ് പ്രസിഡന്‍റ് പ്രീത കെ നായർ, ഷാൻ്റി ജോസഫ്, പ്രദീപ് ടോംസ്, വിഷ്ണു പി ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.

         18 അംഗങ്ങളടങ്ങുന്ന ജില്ലാ കമ്മിറ്റിയും അക്വാ ടെക്, വനിതാ സബ് കമ്മിറ്റി, അക്വ നേച്ചർ എന്നീ ഉപസമിതികളും കൺവെൻഷൻ തിരഞ്ഞെടുത്തു. അനിൽരാജ് കെ എസ് (പ്രസിഡന്‍റ്), മുഹമ്മദ് അറഫാത്ത് (സെക്രട്ടറി), പ്രദീപ് മാത്യൂസ് ടോംസ് (ട്രഷറർ) എന്നിവരാണ് ജില്ലയുടെ പുതിയ സാരഥികൾ. 

ജില്ലാ കമ്മിറ്റി അംഗങ്ങൾ

അനിൽ രാജ് കെഎസ്, മുഹമ്മദ് അറഫാത്ത്, പ്രദീപ് മാത്യൂസ് ടോംസ്, പ്രീത കെ നായർ, വിഷ്ണു പി ഉണ്ണിത്താൻ, എൻ. ഐ. കുര്യാക്കോസ്, ഷാൻ്റി ജോസഫ്, സൂര്യ ശശിധരൻ, മഞ്ജു വേലായുധൻ, മായ ടി വി, ബിപിൻ, ഷെബാന എ.എൽ, സുബിൻ സുലൈമാൻ, അജോഷ് എബ്രഹാം, സന്തോഷ്, ശ്രുതി രാജ് , മുകൾ ഓമനൻ, ബാസ്റ്റിൻ

ഉപസമിതി ഭാരവാഹികൾ

അക്വാ ടെക്
എൻ.ഐ. കുര്യാക്കോസ്, ഷാന്‍റി ജോസഫ്

അക്വാ നേച്ചർ
വിഷ്ണു പി ഉണ്ണിത്താൻ, സുബിൻ സുലൈമാൻ

അക്വാ വനിതാ സബ് കമ്മിറ്റി
പ്രീത കെ നായർ മഞ്ജു വേലായുധൻ