Education

എഞ്ചിനീയർമാർ തമ്മിലുള്ള കേസും പൊള്ളയായ അവകാശ വാദങ്ങളും

എഞ്ചിനീയർമാർ തമ്മിലുള്ള കേസും പൊള്ളയായ അവകാശ വാദങ്ങളും

2017 ബാച്ചിൽ AE ആയി പ്രവേശനം ലഭിച്ച എഞ്ചിനീയറിങ് കാറ്റഗറി സംഘടനാ നേതാവ് ഡിപ്ലോമ ക്വാട്ടയിൽ AE യായ സഹഎഞ്ചിനീയർമാരായ ചിലർ ഡിഗ്രി കോട്ടയിൽ ഓപ്ഷൻ നൽകിയതിനെതിരെ   ബഹു കേരള ഹൈകോടതിയിൽ കേസ് നൽകിയത് എല്ലാവർക്കും അറിവുള്ളതാണല്ലോ. അക്വ തുടക്കം മുതൽ സ്വീകരിച്ച നിലപാട് ഇവിടെ വ്യക്തമാക്കുന്നു.

1. പി എസ് സി വഴി പുതിയ നിയമനത്തിന്റെ നടപടികൾ ആരംഭിച്ചതിന് ശേഷം പ്രമോഷൻ തടസ്സപ്പെടുത്തുകയും വേക്കൻസികൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇല്ലാതാക്കുകയും ചെയ്ത കോടതി വ്യവഹാരം അനവസരത്തിലുള്ളതായിരുന്നു. ഇത് നേരത്തെ ആകാമായിരുന്നു അല്ലെങ്കിൽ പ്രമോഷൻ സ്റ്റേ ആവശ്യപ്പെടാതെ മുന്നോട്ട് പോകാമായിരുന്നു. അങ്ങനെ ചെയ്യാത്തത് കാരണം ആദ്യ ഘട്ട അഡ്വൈസിൽ 20 ഓളം പേരുടെ അവസരം നഷ്ടമായിരിക്കുന്നു.
ടെക്നിക്കൽ സ്പെഷ്യൽ റൂൾ ഭേദഗതി കാരണം പുതിയ നോട്ടിഫിക്കേഷൻ വഴിയേ നിയമനം പാടുള്ളൂ എന്ന അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ 20 പേരുടെ അവസരം ആദ്യ ഘട്ടത്തിൽ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം കേസ് കൊടുത്തവർക്ക് മാത്രമാണ്. ഏതെങ്കിലും കാരണവശാൽ അവർക്ക് ജോലി ലഭിക്കാതായാൽ അതിന്റെയും പൂർണ ഉത്തരവാദിത്തം കേസ് കൊടുത്ത  വ്യക്തിക്കും അതിനെ പിന്തുണയ്ക്കുന്നവർക്കുമാണ്.

2. ഡിഗ്രി ഓപ്റ്റ് ചെയ്യുന്ന സിസ്റ്റം പതിറ്റാണ്ടുകൾക്ക് മുൻപ് തൊട്ട് പിന്തുടരുന്ന രീതിയാണ്.  ഇത് നിയമപരമായി തെറ്റാണെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം ജല അതോറിറ്റിയിക്ക് തന്നെയാണ്. ഇന്നിപ്പോൾ പുതിയ കോടതിവിധി ആഘോഷിക്കുന്ന എഞ്ചിനീയറിങ് സംഘടനയുടെ  പ്രഥമ പ്രസിഡന്റ്  തുടങ്ങി കുറേ അധികം ഓഫീസർമാർ ഈ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണ്. പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ അടക്കം പ്രമോഷൻ പുനഃപരിശോധിക്കണം എന്ന നിലപാട് ഇവർക്കുണ്ടോ?

3. കാറ്റഗറിയുടെ പേരിലുള്ള തർക്കങ്ങൾ കോടതി വ്യവഹാരങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിന് കാരണം വാട്ടർ അതോറിറ്റിയുടെ ദുർബലമായ നിലപാടുകളും ചട്ടങ്ങളുമാണ്. വാട്ടർ അതോറിറ്റി നടപ്പാക്കുന്ന നടപടികൾ നിയമവിരുദ്ധമാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാട്ടർ അതോറിറ്റിക്ക് മാത്രമാണ്. അതിന് സംഘടനയ്ക്ക് യാതൊരു റോളുമില്ല. 

4. ഈ വിധി ഇനിയും കോടതികൾ കയറുമെന്നതായിൽ ആർക്കെങ്കിലും  സംശയം ഉണ്ടോ? സത്യത്തിൽ ഇവിടെ ആഘോഷിക്കാൻ എന്താണ് സംഭവിച്ചത്? ഡിപ്ലോമ ക്വാട്ടയിൽ നിന്നും 5 പേർ ഡിഗ്രി ക്വാട്ടയിൽ AEE ആയിരുന്നു എങ്കിൽ തതുല്യമായ ഡിപ്ലമ ക്വാട്ടയിലഎ 5 AEE പോസ്റ്റിൽ ഡിഗ്രി എഇ  മാർക്ക് പ്രൊട്ടക്ഷൻ ക്ളോസ് പ്രകാരം പ്രമോഷൻ കിട്ടുമായിരുന്നില്ലേ? ഇക്കാലമത്രയും ഓപ്ഷൻ മുഖേന പ്രമോഷൻ നേടിയവരിൽ വിരലിൽ എണ്ണാവുന്ന ചിലർ EE പദവിയിൽ എത്തി എന്നതൊഴിച്ചാൽ ആരുടെ പ്രമോഷൻ ആണ് ഇവിടെ തടയപ്പെട്ടത്?

5. ഡയിങ്ഹാർനെസ്സ് സ്കീം ഉയർന്ന മാനുഷിക മൂല്യങ്ങൾ മുൻനിർത്തി സർക്കാർ മുന്നോട്ട് വച്ചതാണ് അതുകൊണ്ട് തന്നെ ആ വിഭാഗം ആളുകളുടെ പ്രമോഷനും പരിരക്ഷിക്കപ്പെടേണ്ടതല്ലേ. ഉയർന്ന പോസ്റ്റുകളിൽ സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കാതെ പുതിയ സിലക്ഷൻ രീതികൾ അവലംബിച്ചാൽ എല്ലാവർക്കും പ്രമോഷനുള്ള തുല്യ സാധ്യത ഉറപ്പു വരുത്താൻ കഴിയും.

6. KWA യിലെ ഓഫീസർമാർ, വിശിഷ്യാ എഞ്ചിനീയർമാർ ഭാഗികമായി മാനേജ്മെന്റ് എന്ന തലത്തിലും പ്രവർത്തനം നടത്തുന്നവരാണ്. അങ്ങനെ എങ്കിൽ Mtech, Btech, diploma, certificate, ministerial, operation എന്നീ രീതിയിൽ പരസ്പരം വൈരം വളർത്തേണ്ടവരാണോ? എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ട് സ്ഥാപനത്തെ ഉന്നതിയും സേവങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ ബാധ്യസ്ഥരല്ലേ? 2000 ൽ അധികം വരുന്ന ഓപ്പറേറ്റർ വിഭാഗം ജീവനക്കാരെ ഓഫീസർമാരുടെ ശത്രുപക്ഷത്തേക്ക് എത്തിച്ചത് ഇതുപോലെ കാറ്റഗറി വാദം തലക്ക് പിടിച്ചു നടന്ന ഒരു പൂർവ്വകാല എഞ്ചിനീയറിങ് സംഘടനയുടെ കൂടി നിലപാടുകളാണ് എന്നത് വിസ്മരിക്കരുത്.

ഇപ്പോൾ നടക്കുന്ന കേസിന്റെ മെറിറ്റിലേക്ക്  കടന്നുകൊണ്ട് അക്വ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. പക്ഷേ ഇത്തരം കേസുകൾ മേഖലയിൽ അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. നേട്ടങ്ങളാണ് എന്ന് ചിലർ ഉദ്ഘോഷിക്കുമ്പോഴും ദൂരവ്യാപകമായ തിരിച്ചടികളാണ് എന്നത് ഇനിയെങ്കിലും തിരിച്ചറിയണം.

അതുകൊണ്ട് കോടതി വിധിയും പൊക്കി നിധികിട്ടിയെന്ന് പറഞ്ഞുകൊണ്ട് അക്വയുടെ നെഞ്ചത്തോട്ട് കയറാൻ വരുന്ന ആളുകൾ സത്യത്തിൽ മറുപടി പറയേണ്ടത് 8 മാസം പ്രമോഷൻ തടയപ്പെട്ടവരോടും, പുതിയതായി അഡ്വൈസ് ലഭിക്കുമായിരുന്ന 20 ഓളം ഉദ്യോഗാർഥികളോടുമാണ്.